Kottayam

ഞാൻ രാമപുരം പള്ളിയിലേക്ക് ഒരു ഫോൺ ചെയ്‌താൽ മുക്കാൽ മണിക്കൂറിനുള്ളിൽ 1000 പേർ പാലായിൽ വന്നേനെ ;പി സി ജോർജ് പറയുന്നത് പച്ചക്കള്ളം :ഫാദർ ജോർജ് ഞാറക്കുന്നേൽ 

പാലാ :പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഓൾ കേരളാ കത്തോലിക്കാ കോൺഗ്രസ് (എ കെ സി സി )പാലാ രൂപതാ ഡയറക്ടർ ഫാദർ ജോർജ് വർഗീസ്  ഞാറക്കുന്നേൽ .എസ് ഡി പി ഐ ക്കാർ പാലാ അരമനയിലേക്ക് കല്ലെറിഞ്ഞപ്പോൾ എ കെ സി സി ക്കാർ ആരും ഉണ്ടായിരുന്നില്ല .ഞാൻ മാത്രമേ പ്രതിരോധിക്കാൻ ഉണ്ടായിരുന്നുള്ളൂ എന്ന പി സി ജോർജിന്റെ പ്രസ്താവനയെ ഖണ്ഡിച്ചു സംസാരിക്കുകയായിരുന്നു ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ .പാലാ മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിലാണ് ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ ഇങ്ങനെ പറഞ്ഞത് .

ഞാൻ രാമപുരം പള്ളി വികാരിയായിരുന്ന അക്കാലത്ത് രാമപുരം  പള്ളിയിലേക്ക് ഒരു ഫോൺ കോൾ ചെയ്‌താൽ മുക്കാൽ മണിക്കൂറിനുള്ളിൽ 1000 പേർ പാലായിൽ വന്നേനെ ;പി സി ജോർജ് പറയുന്നത് പച്ചക്കള്ളം മാത്രമാണെന്ന് ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു .എസ ഡി പി ഐ കാർ പാലാ അരമനയിലേക്ക്  മാർച്ച് ചെയ്തപ്പോൾ സെന്റ് തോമസ് പ്രസ്സിന്റെ അവിടെ വച്ച് പോലീസ് തടഞ്ഞിരുന്നു .അപ്പോൾ ആ പരിസരത്തെങ്ങും പി സി ജോർജ് ഉണ്ടായിരുന്നില്ല .എന്ത് പച്ചക്കള്ളവും പറയാൻ മടിക്കാത്ത ആളാണ് പി സി ജോർജ്‌.

പിറ്റേ ദിവസം എ കെ സി സി ഒരു പ്രതിഷേധ യോഗം വച്ചപ്പോൾ അതിൽ പ്രസംഗിക്കാൻ അനുമതി ചോദിച്ചു വന്നപ്പോൾ കൊടുക്കരുതെന്ന് പലരും പറഞ്ഞപ്പോൾ ഞാനാണ് അതിനു അനുമതി നൽകിയത് .എന്നിട്ട് ഇപ്പോൾ പച്ചക്കള്ളം മാത്രമാണ് അദ്ദേഹം പറയുന്നത് .എ കെ സി സി ക്ക് ആളുണ്ടോയെന്ന് ജന്മദിന സമ്മേളനം വച്ചപ്പോൾ കണ്ടതല്ലേ .പി സി ജോർജിന്റെ നാട്ടിലും സമ്മേളനം വച്ചിരുന്നു .അവിടെയെല്ലാം ആളുണ്ടായിരുന്നു .സഭയുടേത് സ്നേഹത്തിന്റെ ഭാഷയാണ് ആക്രമിക്കുകയല്ല  ഞങ്ങളുടെ ലക്‌ഷ്യം .ധീര രക്ത സാക്ഷികളുടെ ചുടു നിണത്താൽ പടുത്തുയർത്തിയതാന് കത്തോലിക്കാ സഭ .എന്നും ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ ചൂണ്ടിക്കാട്ടി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top