Kerala

കത്തോലിക്കാ കോൺഗ്രസ്സ് പാലാ രൂപത ജന്മദിന ആഘോഷങ്ങൾ ഏപ്രിൽ 26 ന്

പാലാ :സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ്സ് സ്ഥാപിതമായിട്ട് 108 വർഷം പൂർത്തിയാവുകയാണ്. സമുദായ ശക്തികരണം ലക്ഷ്യമാക്കിക്കൊണ്ട് നിധീരിക്കൽ മാണിക്കത്തനാരാണ് സംഘടന രൂപീകരിക്കുവാൻ ആഹ്വാനം ചെയ്തത്.

ഗവൺമെന്റിലും നിയമസഭയിലും പ്രാതിനിധ്യം ഉറപ്പാക്കുവാനും പള്ളിയും സിമിത്തേരികളും സ്ഥാപിക്കുന്നതിന് വിഘാതമായ നിയമങ്ങൾ ഭേദഗതി ചെയ്യിക്കുവാനും ആദ്യകാലത്ത് സംഘടനയ്ക്ക് സാധിച്ചു.

കഴിഞ്ഞ നൂറ്റാണ്ടിൽ നിരവധി കർഷക കുടിയിറക്ക് പ്രതിരോധ പ്രവർത്തനങ്ങളും വിദ്യാഭ്യാസ അവകാശ സംരക്ഷണ സമരങ്ങളും സംഘടന ആവിഷ്കരിച്ച് നടപ്പിലാക്കി. സമുദായത്തിൻ്റെയും പൊതു സമൂഹത്തിൻ്റെയും അവകാശസംരക്ഷണത്തിനായുള്ള പോരാട്ടം സംഘടന ഇന്നും തുടർന്നു പോരുന്നു.

പാലാ രൂപതയിൽ സംഘടനയുടെ ജന്മദിനാഘോഷങ്ങൾ 2026 ഏപ്രിൽ 26 പൈകയിൽ നടക്കും. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2:30 സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ഞായറാഴ്‌ച 2:30 – ന് പൈക ഇടമറ്റം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പള്ളിയിൽ സമാപിക്കും. രൂപതയിലെ 20 ഫോറോനകളിൽ നിന്നും പ്രതിനിധികൾ റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും പൊതുസമ്മേളനം പൈക സെൻ്റ് ജോസഫ് പള്ളി ഹാളിൽ 3 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡൻ്റ് ശ്രീ ഇമ്മാനുവൽ നിധീരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ ജന്മദിന സന്ദേശവും പൈക പള്ളി വികാരി ഫാ. മാത്യു വാഴക്കാപാറ അനുഗ്രഹ പ്രഭാഷണവും നടത്തും. ജനറൽ കൺവീനർ ശ്രീ. രാജേഷ് പാറയിൽ കൃതജ്ഞത അർപ്പിക്കും. പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഇമ്മാനുവൽ നിധീരി

(രൂപത പ്രസിഡൻ്റ്)

ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ

(ഡയറക്ടർ)

ജോസ് വട്ടുകുളം

(ജന. സെക്രട്ടറി)

ജോണി കുന്നപ്പള്ളി (പൈക യൂണിറ്റ് പ്രസിഡന്റ്റ്) ജോയ് കെ മാത്യു. തുടങ്ങിയവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top