ഓർമ്മക്കൂട്ടിലെ ഓർമ്മകളിൽ ഒരിക്കൽ കൂടി അവർ ഒന്നിച്ചു - Kottayam Media

Kerala

ഓർമ്മക്കൂട്ടിലെ ഓർമ്മകളിൽ ഒരിക്കൽ കൂടി അവർ ഒന്നിച്ചു

Posted on

പാലാ – പാലാ സെന്റ് തോമസ് ഹൈസ്കൂൾ 1986 SSLC ബാച്ചുകാരുടെ “ഓർമ്മക്കൂട്” കൂട്ടായ്മയുടെ നാലാമത് വാർഷിക സമ്മേളനം സെന്റ് തോമസ് സ്കൂളിൽ വച്ച് നടന്നു. ഓർമ്മ കൂടിലെ ഓർമ്മകളിൽ ഒരിക്കൽ കൂടി ഒരുമിച്ചവർ പഴയ ക്ലാസ്സ് റൂമുകളിൽ ഓർമ്മകളും വിശേഷങ്ങളും പങ്കു വച്ച് ഉച്ചഭക്ഷണത്തിനു ശേഷമാണ് പിരിഞ്ഞത്. 2019 -ൽ ആദ്യമായി ഒന്നിച്ചു കൂടി തങ്ങളെ പഠിപ്പിച്ച അധ്യാപകർ എല്ലാ വരേയും ക്ഷണിച്ച് ആദരവ് അർപ്പിച്ചതിനു ശേഷം എല്ലാവർഷവും മുടങ്ങാതെ വാർഷിക കൂടി ചേരലുകൾ നടന്നുകൊണ്ടിരിക്കുന്നു.

സഹപാഠിയായി രുന്ന അമ്പാട്ട് വയലിൽ രാജു തോമസിന്റെ കഴിഞ്ഞ മാസം ഉണ്ടായ ആകസ്മിക നിര്യാണത്തെ തുടർന്ന് ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ഇത്തവണ കൂടിയത്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് എല്ലാവർഷവും ഓർമ്മക്കൂട് നൽകുന്ന ധനസഹായം മാണി സി കാപ്പനിൽ നിന്ന് ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങി. പത്താം ക്ലാസ് പാസ്സായ കൂട്ടുകാരുടെ മക്കൾക്ക് എല്ലാ വർഷവും നൽകി വരുന്ന കാഷ് അവാർഡു വിതരണവും MLA നിർവ്വഹിച്ചു.

നിര്യാതരായ അധ്യാപകനായിരുന്ന വി.വി. പോൾ , സഹപാഠി രാജു തോമസ് എന്നിവരുടെ അനുസ്മരണം നടത്തി. മാണി സി കാപ്പൻ MLA യോഗം ഉദ്ഘാടനം ചെയ്തു. ഓർമ്മക്കൂട് പ്രസിഡന്റ് സാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ റെജി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും സെക്രട്ടറി പ്രകാശ് ബി.നായർ റിപ്പോർട്ട് അവതരണവും നടത്തി. ഭാരവാഹികളായ ജേക്കബ് പുതുമന , സാം മാത്യു , അനിൽകുമാർ കെ.ബി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version