ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ഗൗരിദര്‍ശന വള എഴുന്നള്ളിപ്പ് ഉത്സവം - Kottayam Media

Kerala

ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ഗൗരിദര്‍ശന വള എഴുന്നള്ളിപ്പ് ഉത്സവം

Posted on

 

എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഗൗരിദര്‍ശന വള എഴുന്നള്ളിപ്പ് ഉത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യകാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് തിരി തെളിക്കല്‍ ചടങ്ങ് നടന്നത്.

 

മഹാ ആരതിയെ തുടര്‍ന്നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. എണ്ണ, ചന്ദനം, കരിക്ക്, പാല്‍, നെയ്യ്, കുങ്കുമം, തേന്‍, മഞ്ഞള്‍പൊടി എന്നിവ കൊണ്ടുള്ള അഭിഷേകവും, വിശേഷാല്‍ പൂജകളും നടന്നു. രണ്ടാം ദിവസമായ ഇന്ന് പുലര്‍ച്ചെ മഹാ ആരതിയും വിശേഷാല്‍ പൂജകളും അഷ്ടദ്രവ്യമഹാഗണപതി ഹോമവും നടന്നു. രാവിലെ എട്ട് മുതല്‍ ദേവീഭാഗവതപാരായണവും ഉച്ചക്ക് മഹാപ്രസാദമൂട്ടും നടക്കും. വൈകിട്ട് അഞ്ച് മുതല്‍ മൂലകുടുംബ ക്ഷേത്ര നിലവറ വാതുക്കല്‍ മംഗല്യദീപ പ്രതിഷ്ഠയും പുടവവയ്പ്പും നടക്കും. തുടര്‍ന്ന് ഗൗരികുട്ടി എഴുന്നെള്ളിപ്പും പ്രദിക്ഷണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version