Kerala

വോട്ടിംഗ് ദിനത്തിനെ വരവേൽക്കുന്നത് പൂർണ്ണ ആത്മവിശ്വാസത്തോടെയെന്ന് അപു ജോൺ ജോസഫ് ; ഒരുക്കങ്ങൾ പൂർത്തിയായതായി : യുഡിഎഫ്

 

തൊടുപുഴ :യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസെഫിന്റെ  ഭൂരിപക്ഷം 35000 ന് മുകളിൽ എത്തിക്കുന്നതിന് തൊടുപുഴ  നിയമസഭാ മണ്ഡലത്തിലെ ഒൻപത്  പഞ്ചായത്തിലും തൊടുപുഴ  മുനിസിപ്പാലിറ്റിയിലും പഴുതുകളടച്ചുള്ള പ്രചരണ പരിപാടികൾ പൂർത്തിയാക്കി.അറക്കുളം
കരിമണ്ണൂർ;കുടയത്തൂർ;മുട്ടം;പാളക്കുഴ;വണ്ണപ്പുറം;ഇടവെട്ടി;മണക്കാട്;കൊടിക്കുളം;തൊടുപുഴ മുനിസിപ്പാലിറ്റി എന്നീ മുഴുവൻ ഇടങ്ങളിലും യു ഡി എഫ് സുസജ്ജമായെന്ന് യുഡിഎഫ് ൻെറ   തൊടുപുഴയിലെ ഭാരവാഹികൾ അറിയിച്ചു .

ഒന്പത്  പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും വൻ ജനപങ്കാളിത്തത്തോടെ കൺവെൻഷനും പര്യടന പരിപാടികളും പൂർത്തിയാക്കി.ലഘു ലേഖകളും അഭ്യർത്ഥനകളുമായി നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വീടുകളും മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തകർ സന്ദർശിച്ച് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചു.

നിശബ്ദ പ്രചാരണ ദിവസത്തിലും പരമാവധി വോട്ട് ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് . വോട്ടർമാരെ നേരിൽ കണ്ടും ഫോൺ വിളിച്ചും ആയിരുന്നു അപു ജോൺ ജോസെഫിന്റെ  ഇന്നത്തെ പ്രചാരണം. യുഡിഎഫ് നേതാക്കൾക്കൊപ്പം ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത് പോലെ 100 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും തൊടുപുഴയിൽ  വിജയം സുനിശ്ചിതമാണെന്നും സ്ഥാനാർത്ഥി അപു ജോൺ ജോസഫ്  വ്യക്തമാക്കി.

മണ്ഡലത്തിലാകമാനം നൂറ്റമ്പതോളം കുടുംബ സംഗമങ്ങൾ നടത്തി.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഫ്രാൻസിസ് ജോർജ് എം.പി, ഷാഫി പറമ്പിൽ, ചാണ്ടി ഉമ്മൻ തുടങ്ങിയ നേതാക്കൾ പ്രചരണ പരിപാടികളിൽ പങ്കെടുത്തു.തൊടുപുഴ: യുഡിഎഫ് സ്ഥാനാർത്ഥി അപു ജോൺ ജോസഫ് നാളെ  രാവിലെ 9ന് പുറപ്പുഴ ഗവൺമെന്റ് എൽ പി സ്കൂളിലെ 152 നമ്പർ ബൂത്തിൽ പി ജെ ജോസഫിനും മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പം എത്തി വോട്ട് രേഖപ്പെടുത്തും.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top