Kerala

പാലാ കൊടുക്കൂ ഷോൺ എടുക്കട്ടേ ;ഇവന്റെ അപ്പൻ പൂഞ്ഞാറും എടുക്കട്ടേ :സുരേഷ് ഗോപി

പാലാ :പാലാ കൊടുക്കൂ ഷോൺ എടുക്കട്ടേ ;ഇവന്റെ അപ്പൻ പൂഞ്ഞാറും എടുക്കട്ടേ .ഇന്നലെ പാലായിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞത്.തൃശൂർ ഞാൻ എടുത്തത് പോലെ പാലാ ഇവനും എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു .ഇന്നലെ പാലായിൽ നടന്ന 2000 ബൈക്കുകളുടെ റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഭരണങ്ങാനത്ത് നിന്നും ആരംഭിച്ച മെഗാ ബൈക്ക് റാലി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.ബിജെപിയുടെയും എൻ ഡി എ യുടെയും സംഘബലം ഒരിക്കൽ കൂടി പാലാ നഗരതെയും എതിരാളികളെയും ബോധ്യപ്പെടുത്തിയ വമ്പിച്ച പ്രകടനമായിരുന്നു ബിജെപി ആസൂത്രണം ചെയ്തത്. സംഘബലം കൊണ്ട് പാലാ നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായിരുന്നു ബിജെപിയുടെ റാലി. പലരും കുടുംബ സമ്മതമാണ് റാലിക്ക് എത്തിയത്. കേന്ദ്രമന്ത്രിയെയും സ്ഥാനാർത്ഥിയെയും കാണുന്നതിനും അഭിവാന്ദനം ചെയ്യുന്നതിനുമായി ആയിരക്കണക്കിനാളുകളാണ് റോഡിൻ്റെ ഇരുവശങ്ങളിലും കാത്തുനിന്നത്. നൂറ് കണക്കിന് സ്‌ത്രീകളുടെ സജീവമായ പങ്കാളിത്തവും റാലിയിൽ ഉണ്ടായിരുന്നു.

കടനാട്, കരൂർ, കൊഴുവനാൽ, മേലുകാവ്, മുത്തോലി, തലനാട്, എലിക്കുളം, മീനച്ചിൽ, മൂന്നിലവ്, രാമപുരം, തലപ്പലം എന്നിവിടങ്ങളിൽ നിന്നും ചെറുസംഘമായി ഭരണങ്ങാനത്ത് എത്തിയ റാലികൾ ഭരണങ്ങാനത്ത് നിന്നും മെഗ റാലിയായി ഇരാറ്റുപേട്ട ജംഗ്ഷനിൽ എത്തി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് അരുണാപുരം മരിയൻ ജംഗ്ഷനിലൂടെ കൊട്ടാരമറ്റം വഴി കുരിശുപള്ളി കവലയിൽ എത്തി. തുടർന്ന് അമലോത്ഭവ കപ്പളയിൽ എത്തിയ കേന്ദ്രമന്ത്രിയും സ്ഥാനാർത്ഥിയും മാതാവിൻ്റെ തിരസ്വരൂപത്തിന് മുൻപിൽ കുരിശ് വരച്ച് പ്രാർത്ഥിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തു.

തുടർന്ന് മഹാറാണി തീയറ്ററിന് മുൻപിലൂടെ ടൗൺ ചുറ്റി തൊടുപുഴ റോഡിൽ പ്രവേശിച്ചു. പിന്നീട് സ്ഥാനാർത്ഥി ഷോൺ ജോർജിൻ്റെ നേതൃത്വത്തിൽ തൊടുപുഴ റോഡിലൂടെ കുറിഞ്ഞി വഴി രമപുരത്ത് എത്തി തിരികെ പാലാ കുരിശുപള്ളി കവലയിൽ സമാപിച്ചു.ഇന്ന്  ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ കൊട്ടികലാശവും ഡിജെയും കുരിശുപള്ളി കവലയിൽ ആരംഭിക്കും, ആറിന് കൊട്ടികലാശം സമാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top