Kottayam

പരമാവധി ആളുകളെ നേരിൽ കണ്ടും കുടുംബസംഗമങ്ങളിൽ സജീവമായും ജോസ് കെ മാണി

പാലാ:_പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.പാലാ മുരിക്കുംപുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു.ജനപ്രതിനിധി എന്ന നിലയിൽ ചെയ്യാൻ കഴിഞ്ഞ വികസന പ്രവർത്തനങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്ത കുടയും പിടിച്ചാണ് സ്ഥാനാർത്ഥിയും ഒപ്പം ഉണ്ടായിരുന്നവരും വോട്ട് അഭ്യർത്ഥിച്ച് നീങ്ങിയത് .

തുടർന്ന് സൂപ്പർമാർക്കറ്റുകളിലും സെൻ്റ് തോമസ് പ്രസ്സിലും എത്തി.നിരവധി കന്യാസ്ത്രീ മഠങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.മേലുകാവിൽ പ്രവർത്തകർക്കൊപ്പം വ്യാപാരസ്ഥാപനങ്ങൾ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു.വൈകുന്നേരം മുതൽ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമങ്ങളിൽ ജോസ് കെ മാണി പങ്കെടുത്തു.


ഇന്ന് പാലാ കുരിശുപള്ളി ജംഗ്ഷന് സമീപമുള്ള എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് മുതൽ സ്റ്റേഡിയം ജംഗ്ഷൻ വരെയാണ് കലാശക്കൊട്ടിന് അണിനിരക്കാൻ അധികൃതർ എൽഡിഎഫിന് അനുമതി നൽകിയിരിക്കുന്നത്.നാളെ രണ്ടു മണി മുതൽ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവർത്തകർ കലാശക്കൊട്ടിന് എത്തിച്ചേരും.സ്ഥാനാർത്ഥി ജോസ് കെ മാണിക്കൊപ്പം എൽഡിഎഫ് നേതാക്കളും കലാശക്കൊട്ടിന് അണിനിരക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top