
പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ളാലം പഴയ പള്ളിയിൽ യേശുക്രിസ്തുവിൻ്റെ അന്ത്യ അത്താഴ ഓർമ്മ പുതുക്കി പെസഹാ വ്യാഴ ആചരണം നടന്നു.

ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന തിരുക്കർമ്മൾക്ക് വികാരി ഫാ.ജോസഫ് തടത്തിൽ മുഖ്യ കാർമ്മികനായിരുന്നു .സഹവികാരിമാരായ ഫാ.പോൾ കുന്നുംപുറത്ത്, ഫാ.കുര്യാക്കോസ് കൂട്ടുങ്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. മുണ്ടുപാലം കുരിശുപള്ളിയിൽ നടന്ന പെസഹാ തിരുക്കർമ്മങ്ങൾക്ക് പാസ്റ്ററൽ അസി.ഫാ.ജോസഫ് ആലഞ്ചേരിൽ ,PSWS അസി.ഡയറക്ടർ ഫാ.മാത്യു പുളിക്കപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.