Kerala

എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ വിജയത്തിനായി വോട്ട് അഭ്യർത്ഥിച്ച് വിദ്യാർത്ഥികൾ

പാലാ: എൻഡിഎ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ വിജയത്തിനായി വോട്ട് അഭ്യർത്ഥിച്ച് വിദ്യാർത്ഥികൾ. യുവതലമുറക്ക് നാട് വിടാതെ സ്വന്തം നാട്ടിൽ അന്തസായി ജോലിചെയ്ത് ജീവിക്കാൻ വേണ്ട സാഹചര്യം സൃഷ്‌ടിക്കാനായി ഷോൺ ജോർജിനെ വിജയിപ്പിക്കണമെന്നും നാട്ടിൽ വികസനം സൃഷ്ടിക്കപ്പെടാൻ മാറ്റത്തിനായി പോരാടുവാനും വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലി പാലാ മുൻസിപ്പൽ അവസാനിച്ചു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കാ ഫ്ലാഷ് മോബും കുട്ടികൾ അവതരിപ്പിച്ചു.

പാലായിലെ വിവിധ വ്യപാര സ്ഥാപനങ്ങളിലെ ജീവനക്കാരോടും പൊതുജനങ്ങളോടും കുട്ടികൾ ഷോണിനായി വോട്ട് അഭ്യർത്ഥിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഷോൺ ജോർജിൻ്റെ കട്ടൗട്ടുകളും പിടിച്ചായിരുന്നു വിദ്യാർത്ഥികളുടെ റാലി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top