കാർ അപകടത്തിൽ വാവ സുരേഷിന് പരിക്ക് - Kottayam Media

Crime

കാർ അപകടത്തിൽ വാവ സുരേഷിന് പരിക്ക്

Posted on

പോത്തന്‍കോട്: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വാവ സുരേഷിന് പരിക്ക്. പോത്തന്‍കോട് ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവം.ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വാവ സുരേഷിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പോത്തന്‍കോട്ട് നിന്ന് ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറില്‍ ശ്രീകാര്യം ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഈ കാറില്‍ രണ്ടു സ്ത്രീകളും നവജാത ശിശുവും ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ യുവതിയുമായി മടങ്ങുകയായിരുന്നു ഇവര്‍. ഇവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version