ധീരജ് വധം:കോൺഗ്രസ് ഓഫീസുകൾ തകർക്കൽ വ്യാപകം:വി ഡി സതീശന്റെ സുരക്ഷാ വർദ്ധിപ്പിക്കാൻ അടിയന്തിര നീക്കം - Kottayam Media

Crime

ധീരജ് വധം:കോൺഗ്രസ് ഓഫീസുകൾ തകർക്കൽ വ്യാപകം:വി ഡി സതീശന്റെ സുരക്ഷാ വർദ്ധിപ്പിക്കാൻ അടിയന്തിര നീക്കം

Posted on

 പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. സുരക്ഷ വർധിപ്പിക്കണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഡിജിപി നിർദേശം നൽകിയത്. കണ്ണൂരിൽ പോലീസിൻ്റെ ജാഗ്രത നിർദേശവും ഉണ്ട്.

കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷൻ കെ സുധാകരനും സുരക്ഷ ഒരുക്കിയിരുന്നു. ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന ധീരജിനെ യൂത്ത് കോൺ​ഗ്രസ് നേതാക്കളായ നിഖിൽ പൈലി , ജെറിൻ ജോജോ എന്നിവർ ചേർത്ത് കുത്തിക്കൊന്നിരുന്നു. ഇതിനുശേഷം ഇരുവരെയും അറസ്റ്റ് ചെയ്ത‌െങ്കിലും എറണാകുളം മഹാരാജാസ് കോളേജ് അടക്കമുള്ളിടങ്ങളിൽ എസ് എഫ് ഐ കെ എസ് യു സംഘർഷം ഉണ്ടായിരുന്നു.

 

 

കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള സി പി എം പ്രകടനത്തിനിടെ കോൺ​ഗ്രസിന്റെ കൊടിമരങ്ങളും ഓഫിസുകളും ആക്രമിക്കപ്പെട്ടു. ഇന്നലെ രാത്രിയോടെ ചക്കരക്കല്ല് എടക്കാട് കതിരുർ എന്നിവിടങ്ങളിൽ കോൺഗ്രസിൻ്റെ  വെയിറ്റിങ് ഷെൽട്ടറുകൾ ,ക്ലബുകൾ എന്നിവ തകർത്തു. കൊയിലാണ്ടിയിൽ ഓഫീസിന് മുന്നിലെ കൊടിമരവും തകർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version