ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക - കെ.എസ്.ടി.എ - Kottayam Media

Kerala

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക – കെ.എസ്.ടി.എ

Posted on

 

പാലാ : ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കണമെന്ന്കെ.എസ്.ടി.എ. കോട്ടയം ജില്ലാ സമ്മേളം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി സ.എൻ.ടി ശിവരാജൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമ്മേളനത്തിൽ സി.എസ്.സിജു അദ്ധ്യക്ഷത വഹിച്ചു. ബിറ്റു. പി ജേക്കബ് സ്വാഗതവും എൽ ബിന്ദു. നന്ദിയും രേഖപ്പെടുത്തി. കെ.വി. അനീഷ്ലാൽ , ബി.ശ്രീകുമാർ , അനിത സുശീൽ , വി.കെ.ഷിബു, കെ.ജെ പ്രസാദ്, എന്നിവർ അഭിവാദ്യം അർപ്പിച്ചു.

സംഘടനാ റിപ്പോർട്ടിൽ മേലുള്ള ചാർച്ചയ്ക്ക കെ.ഹരികുമാറും പ്രവർത്തന റിപ്പോർട്ടിൻന്മേൽ കെ. സാബു ഐസക്കും, വരവ് ചിലവ് കണക്കിന്മേലുള്ള ചർച്ചയ്ക്ക വി.എൻ സുരേഷും മറുപടി പറഞ്ഞു. കെ പ്രകാശൻ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്കരണം ജനകീയ മായും ശാസ്ത്രീയമായി നടപ്പിലാക്കുക, ഉച്ചഭക്ഷണ പരിപാടിയിലെ അപാകത പരിഹരിക്കുക, പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ ത്വരിതപ്പെടുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക , സമഗ്ര ശിക്ഷാ പ്രവർത്തനങ്ങൾ കേരളീയം ആക്കുക, ദേശീയ പണിമുടക്ക് വിജയിപ്പിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തി പകരുക, തുടങ്ങിയ ഔദ്യോഗിക പ്രമേയങ്ങളും പത്ത് അനൗദ്യോഗിക പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ടി രാജേഷ് (പ്രസിഡന്റ്) എൽ ബിന്ദു, ജാസ്മിൻ പി എ, ഷിജി വി എബ്രഹാം, സിജു സി എസ് (വൈസ് പ്രസിഡന്റ് മാർ ) കെ എസ് അനിൽകുമാർ (സെക്രട്ടറി) പി ബിന്ദു കെ പ്രകാശൻ പ്രവീൺ പി ആർ ബിനു എബ്രഹാം (ജോയിന്റ് സെക്രട്ടറി മാർ ) ബിറ്റു പി ജേക്കബ്( ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു സ്വാഗതസംഘം ജനറൽ കൺവീനർ കെ രാജ് കുമാർ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version