ബസില്‍ സമീപത്തിരുന്ന ബിടെക് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണർ അറസ്റ്റിൽ - Kottayam Media

Crime

ബസില്‍ സമീപത്തിരുന്ന ബിടെക് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണർ അറസ്റ്റിൽ

Posted on

തിരുവനന്തപുരം ബസില്‍ സമീപത്തിരുന്ന ബിടെക് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറും ഡപ്യൂട്ടേഷനില്‍ കൊല്ലത്ത് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുരേഷ് (51) അറസ്റ്റില്‍. നാഗര്‍കോവിലിലെ എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് സുരേഷ് അറസ്റ്റിലായത്.

കായംകുളം കൃഷ്ണപുരം സ്വദേശിയാണ് ഇയാള്‍. ബസില്‍ തനിക്കൊപ്പമിരുന്ന യുവതിയുടെ ശരീരത്തില്‍ ഇയാള്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൊടുങ്ങല്ലൂരിലേക്കു പോകുന്ന കെഎസ്‌ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിയും കൂട്ടുകാരിയും ഇരുന്ന സീറ്റില്‍ ഒപ്പം വന്നിരുന്ന സുരേഷ് കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസിനു സമീപം എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ കയറി പിടിച്ചു. വിദ്യാര്‍ത്ഥിനികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ബസ് കണിയാപുരം ഡിപ്പോയിലെത്തിയപ്പോള്‍ സുരേഷ് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാര്‍ തടഞ്ഞു മംഗലപുരം പോലീസിനെ ഏല്‍പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version