സിജിത അനിലിന്റെ കടലിനെ മഷിപ്പാത്രമാക്കുമ്പോൾ പ്രകാശനം ചെയ്തു - Kottayam Media

Entertainment

സിജിത അനിലിന്റെ കടലിനെ മഷിപ്പാത്രമാക്കുമ്പോൾ പ്രകാശനം ചെയ്തു

Posted on

 

തിരുവനന്തപുരം. നോവലിസ്റ്റും കഥാകൃത്തും കവയിത്രിയുമായ സിജിത അനിലിന്റെ കടലിനെ മഷിപ്പാത്രമാക്കുമ്പോൾ എന്ന കവിതാസമാഹാരം
പന്തളം കൊട്ടാരത്തിൽ വച്ച് കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി ശശികുമാരവർമ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി . എം. രമേഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു. അമൃതാനന്ദമയി മഠം ട്രസ്റ്റ് രക്ഷാധികാരി ഡോ.ഗോപാൽ കെ നായർ പുസ്തക പരിചയവും ചെയ്തു.

 

ഐ.ജി. പി.വിജയൻ ഐ.പി.എസ് നേതൃത്വം കൊടുക്കുന്ന പുണ്യം പൂങ്കാവനത്തിൻ്റെ ഭാഗമായി പന്തളം കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ പുണ്യം പൂങ്കാവനം കേന്ദ്രം പി.ജി ശശികുമാരവർമ്മ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി.രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വലിയ തമ്പുരാന്റെ പ്രതിനിധി ശങ്കരവർമ തമ്പുരാൻ അനുഗ്രഹ പ്രഭാഷണവും ജില്ലാ കോ-ഓർഡിനേറ്റർ എ.സി അശോക് കുമാർ , ക്ഷേത്ര സമിതി അംഗം പൃഥിപാൽ, പന്തളം നഗരസഭ കൗൺസിലർമാർ ആശംസകളർപ്പിച്ചു. വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, എരുമേലി ഷെയർ മൗണ്ട് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ, പുണ്യം പൂങ്കാവനം വോളണ്ടിയർമാർ എന്നിവരും ചേർന്ന് പന്തളം വലിയ കോയിക്കൽ ശാസ്ത ക്ഷേത്രവും പരിസരവും ശുചീകരണ പ്രവർത്തനം നടത്തി.

 

 

വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പദ്ധതിയിലൂടെ, പ്രകൃതി സംരക്ഷണം, മാലിന്യസംസ്കരണം, പൂങ്കാവനം മാലിന്യമുക്തമാക്കുന്നതിനുള്ള അവബോധം ജനങ്ങളിൽ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പുണ്യം പൂങ്കാവനം മാതൃകപരമായ നിരവധി പ്രവർത്തനങ്ങൾ നടത്തിവരികയാണ്. പാലാ സ്വദേശിനിയായ സിജിതയുടെ കഥാ – കവിതാസമാഹാരങ്ങൾ ഇംഗ്ലീഷ് -തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മംഗളം വാരികയിൽ നിഴലേ നീ സാക്ഷി ഹൊറർ നോവൽ എഴുതുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version