Kerala

താരക പെണ്ണാളേ ;കതിരാടും മിഴിയാളെ …ഭാരതിച്ചേച്ചി നീട്ടിപ്പാടിയപ്പോൾ താളം പിടിച്ച്‌ കരൂർ പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും

പാലാ :വലവൂർ :താരക പെണ്ണാളേ കതിരാടും മിഴിയാളെ എന്ന ചെത്തു പാട്ട് തനിക്കും വഴങ്ങുമെന്നറിയിച്ച് നാല് മക്കളുടെ അമ്മയായ ഭാരതി തങ്കപ്പൻ പുന്നത്താനം  കൈയ്യിൽ അരിവാളുമായി നീട്ടി പാടി.അതിൻെറ താളത്തിൽ കരൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് കുര്യത്തും ;മറ്റ് പഞ്ചായത്തംഗങ്ങളും കൈയ്യടിച്ച് താളം പിടിച്ചപ്പോൾ വലവൂരിലെ കർഷകരുടെയും ,കർഷക തൊഴിലാളികളുടെയും പടയണി ഗീതം ഉയരുകയായിരുന്നു .പടയണി ഗീതത്തോടെ എല്ലാവരും പാടത്തേക്കിറങ്ങി നെല്ല് കൊയ്ത് എടുത്തപ്പോൾ കർഷകർക്കും തൊഴിലാളികൾക്കും ആത്മ സംതൃപ്തി.

വലവൂരിനടുത്തുള്ള തൊണ്ടിയോടി ചെറുനിലം ഗ്രൂപ്പ് ഫാമിങ് കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കരൂർ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ നെൽ കൃഷിയിറക്കിയത് ഇന്ന് വിളവെടുപ്പ് നടന്നു.ഡ്രോൺ ഉപയോഗിച്ച് വിതയ്ക്കുകയും ;കൊയ്ത്ത് മെതി മിഷ്യൻ ഉപയോഗിച്ച് കൊയ്തെടുക്കുകയും ചെയ്തു കൃഷിയിടങ്ങളിലെ യന്ത്ര വൽക്കരണം നടപ്പിലാക്കാൻ കരൂർ പഞ്ചായത്തിനും ,കൃഷിക്കാർക്കും കഴിഞ്ഞെന്നുള്ളതാണ് ഈ വിളവെടുപ്പ് ഉത്സവത്തിന്റെ പ്രത്യേകതഎന്ന് പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് കുര്യത്ത് കോട്ടയം മീഡിയയോട് പറഞ്ഞു .

കരൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് കുര്യത്ത് ;പഞ്ചായത്തംഗങ്ങളായ സീനാ ജോൺ ;ലളിതാംബിക കുഴിമറ്റത്തിൽ ,രഞ്ജിനി കെ.ആർ  ,സന്തോഷ് കുര്യത്ത് ,അനസ്യ രാമൻ(ബ്ലോക്ക് അംഗം) ,പ്രിൻസ് കുര്യത്ത് ,സിബി ചിറ്റാട്ടിൽ ,ബിജിമോൾ എം.ടി;സന്തോഷ് വലവൂർ ;അസി: കൃഷി ആഫീസർ ബിന കെ.എസ്; കർഷകരായ ജയപ്രകാശ് മംഗലത്തിൽ ;പാട്രിക്  ജോസഫ്;കർഷക തൊഴിലാളി ഭാരതി തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top