Kerala

ചിറകെട്ടി നിന്ന സന്തോഷ അന്തരീക്ഷത്തിൽ നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ക്ഷേത്രത്തിലെത്തി ജോസ് കെ മാണി

പാലാ :ക്ഷേത്രവിശ്വാസികളുടെ ചിറകെട്ടി നിന്ന സന്തോഷം സ്നേഹപൂക്കളായി പ്രകാശിക്കവെ ജോസ് കെ മാണിയുടെ  ക്ഷേത്ര സന്ദർശനം  വിശ്വാസികൾക്ക് ആവേശമായി . ജോസ് കെ മാണി ക്ഷേത്ര കുളത്തിന്റെ നിർമ്മാണ ഉദ്‌ഘാടനത്തിന് എത്തിയപ്പോൾ  നൂറുകണക്കിന് നാട്ടുകാർ തടിച്ചു കൂടി .കൂടിയ പലർക്കും ക്ഷേത്ര കുളം ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളായിരുന്നു.താൻ നീന്തൽ പഠിച്ചത് ഈ കുളത്തിലായിരുന്നു എന്നാണ് എം ടി സജി മാപ്പലകയിൽ  കോട്ടയം മീഡിയയോട് പറഞ്ഞത് .

ക്ഷേത്രക്കുളം നവീകരിക്കുന്നതിന്;ജോസ് കെ മാണിയുടെ ശ്രമഫലമായി  39 ലക്ഷം രൂപയാണ് ജലസേചന വകുപ്പ് അനുവദിച്ചത്.40 ദിവസം കൊണ്ട് ജോലികൾ പൂർത്തീകരിക്കുമെന്നാണ് അധികാരികൾ ജോസ് കെ മാണിയെ അറിയിച്ചത് .തുടർന്ന് നടന്ന ഉദ്‌ഘാടന യോഗത്തിൽ  ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ് ; ടി എൻ രാമചന്ദ്ര കൈമൾ ;സെക്രട്ടറി അജിത് കുമാർ ;ദേവസ്വം രക്ഷാധികാരി കെ ജി മാധവ കൈമൾ ;ദേവസ്വം മാനേജർ വി കെ ജയകുമാർ ;കുഞ്ഞുമോൻ മാടപ്പാട്ട് ;രൺദീപ് മീനാഭവൻ ;എം ടി സജി മാപ്പലകയിൽ  ;വത്സമ്മ തങ്കച്ചൻ ;ബേബി ഉഴുത്ത് വാൽ ;മോളി ടോമി ;ബാബു പുതിയകുളം ;ബേബി മുണ്ടത്താനം ;ബിനു പുളിയുറുമ്പിൽ ;ജോസ് ചടനക്കുഴി ;ടോം വളവനാൽ ;സുഭാഷ് കളപ്പുരയ്ക്കൽ ;ഗോപാലകൃഷ്ണൻ പോർക്കുളത്തിൽ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top