പാലാ :രാമപുരം :ഇല്ലിക്കകല്ലും;ഇലവീഴാ പൂഞ്ചിറയും;അവിടെ നിന്ന് വാഗമണ്ണിലേക്കുള്ള റോഡും പൂർത്തിയാവുമ്പോൾ അർമാനി പോലുള്ള ഹോട്ടൽ സമുച്ചയങ്ങളുടെ ആവശ്യകത അനിവാര്യമാവുമെന്ന് മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു.രാമപുരത്ത് അർമാനി ഹോട്ടൽ സമുച്ചയത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ .

ഇല്ലിക്കകല്ലും;ഇലവീഴാ പൂഞ്ചിറയും;അവിടെ നിന്ന് വാഗമണ്ണിലേക്കുള്ള റോഡും പൂർത്തിയാവുമ്പോൾ ടൂറിസ്റ്റ് ഭൂപടത്തിലെ അവഗണിക്കാനാവാത്ത ഇടമായി പാലായും മാറും ;കൂടാതെ ഭരണങ്ങാനം അൽഫോൻസാമ്മയുടെയും ,ചവറ അച്ഛന്റെയും ,നാലമ്പലങ്ങളിലേക്കുള്ള ഭക്ത ജനങ്ങളുടെ ഒഴുക്കും ടൂറിസത്തിന്റെ സാദ്ധ്യതകൾ അനന്തമായി നീളുകയാണ് .അപ്പോൾ അർമാനി പോലെയുള്ള ഹോട്ടലുകൾ തികയാതെ വരും ;പാലായുടെ വളർച്ച കൃഷിയും ടൂറിസവുമാണെന്നു മാണി സി കാപ്പൻ കൂട്ടിച്ചേർത്തു .
ബൈജു വൈ പവിത്രൻ ; ഷൈബു മാത്യു ;സ്റ്റീഫൻ ജോസഫ് ;ജയേഷ് തമ്പാൻ ;സാം ക്രിസ്റ്റി ജോസഫ് ;ദീപു ;മുരളി ;സ്റ്റോബി പി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.