Kerala

പുതിയ മുഖച്ഛായയിൽ അർമാനി റസിഡൻസി ഗ്രാൻഡ് ഓപ്പണിംഗ് ഇന്ന് രാമപുരത്ത്

 

പാലാ :ചരിത്രപ്രാധാന്യമുള്ള രാമപുരത്ത് നവീകരിച്ച രൂപത്തിലും ആധുനിക സൗകര്യങ്ങളോടെയും അർമാനി റസിഡൻസി ഇന്ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു. ഗ്രാൻഡ് ഓപ്പണിങ് ചടങ്ങ് ജനുവരി 26-ന് വൈകുന്നേരം 5.30ന് നടക്കും. ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട മാണി സി കാപ്പൻ എം എൽ എ  നിർവഹിക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം രാത്രി 7 മുതൽ ഇലക്ട്രോ ബീറ്റ്സ് കോട്ടയം അവതരിപ്പിക്കുന്ന ഡിജെ മ്യൂസിക് നൈറ്റ് സംഘടിപ്പിക്കും. പ്രശസ്ത ടി.വി. സീരിയൽ താരവും മിമിക്രി കലാകാരനുമായ വിനു ശങ്കറും ചടങ്ങിൽ സാന്നിധ്യമറിയിക്കും.

ഫോർ സ്റ്റാർ നിലവാരത്തിൽ ഒരുക്കിയ 700ൽപ്പരം ആളുകളെ ഉൾക്കൊള്ളാവുന്ന ലിബർട്ടി ബാങ്ക്വറ്റ് ഹാൾ, കാലിഫോർണിയ ഫംഗ്ഷൻ ഹാൾ, ലിവർപൂൾ ഫാമിലി ഡൈനിങ്, മെസ്സി സ്‌പോർട്സ് ബാർ, ഡയാന ക്യുബിക് ബാർ, ചിക്കാഗോ ചിയേഴ്‌സ് എ.സി. ബാർ, ജെല്ലിക്കെട്ട് ബഡ്ജറ്റ് ബാർ, അർമാനിയൻ കഫേ തുടങ്ങിയ സൗകര്യങ്ങളാണ് അർമാനി റസിഡൻസിയുടെ പ്രത്യേകത.

നാളിതുവരെ ലഭിച്ച സഹകരണങ്ങൾക്ക് നന്ദി അറിയിക്കുന്നതോടൊപ്പം, പുതുയാത്രയിലും ഏവരുടെയും സാന്നിധ്യവും പിന്തുണയും പ്രതീക്ഷിക്കുന്നതായി അർമാനി റസിഡൻസി മാനേജ്മെന്റ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top