
പാലാ: സംസ്ഥാന ജൂനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് പാലായിൽ ജനുവരി 23-27 വരെ പാലാ അൽഫോൻസാ കോളേജ് ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലും മേരിമാതാ പബ്ലിക് സ്‌കൂൾ പാലായിലുമായി നടക്കുന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെ പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കുന്നു.
ഇരുപത്തിമൂന്നാം തീയതി പാലാ കൊട്ടാരമറ്റത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനാല് ജില്ലകളിലെ മത്സരാർത്ഥികളും സംഘാടകസമിതി അംഗങ്ങളും പങ്കെടുക്കുന്ന വർണ്ണാ ഭമായ ഘോഷയാത്ര ഉണ്ടായിരിക്കുന്നതാണ്. 24.01.2026 വൈകിട്ട് അഞ്ചുമണിക്ക് സംസ്ഥാന തുറ മുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. V.N. വാസവൻ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചലഞ്ചേഴ്‌സ് ക്ലബ് പാലാ പ്രസിഡൻ്റ് ശ്രീ. സൂരജ് മാത്യു മണർകാട് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ റവ. ഫാ. ജോസഫ് തടത്തിൽ അനുഗ്രഹപ്രഭാഷണവും ശ്രീ. ജോസ് K മാണി M.P. മുഖ്യപ്രഭാഷണവും നടത്തും. ചാമ്പ്യൻഷിപ്പ് പതാക ഉയർത്തൽ നഗരസഭയുടെ അദ്ധ്യക്ഷ കുമാരി ദിയ ബിനു പുളിക്കക്കണ്ടം നിർവ്വഹിക്കും. കേരള ബാസ്‌കറ്റ്ബോൾ അസ്സോ സിയേഷൻ പതാക ശ്രീ. P.C. ആൻ്റണി, കോട്ടയം ജില്ലാ ബാസ്ക്കറ്റ്ബോൾ അസ്സോസിയേഷൻ പതാക ശ്രീ. രാജു ജേക്കബ് അരീത്ര, ചലഞ്ചേഴ്‌സ് ബാസ്ക്‌കറ്റ്ബോൾ ക്ലബ് ശ്രീ. ബിജു ജോസഫ് തെങ്ങുംപള്ളിൽ, അൽഫോൻസാ കോളേജ് പ്രൊഫ. സിസ്റ്റർ മിനിമോൾ മാത്യു, മേരിമാതാ പബ്ലിക് സ്‌കൂൾ വൈസ് പ്രിൻസിപ്പിൽ സി. മെൽബിൻ FCC എന്നിവർ നിർവ്വഹിക്കും. CBC ജോയിന്റ് സെക്രട്ടറി ബിനോയി തോമസ് സ്വാഗതവും, CBC എക്സ്. അംഗം K.R. സൂരജ് നന്ദിയും രേഖപ്പെ ടുത്തും.
ശ്രീമതി പ്രിൻസി സണ്ണി (മുനിസിപ്പൽ കൗൺസിലർ), ശ്രീ സ്റ്റീഫൻ ജോസഫ് (ഡയറക്‌ടർ ബ്രില്ല്യന്റ്റ് ), ശ്രീമതി ലീനാ സണ്ണി പുരയിടം (മുനിസിപ്പൽ കൗൺസിലർ), ശ്രീ ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ (KBA) ശ്രീ C V സണ്ണി (മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ), ഫാ. കുര്യാക്കോസ് വെള്ള ച്ചാലിൽ (ബർസാർ, അൽഫോൻസാ കോളേജ്), ഡോ. ബൈജു V കുരുവിള (KTM സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ്) എന്നിവർ ആശംസകൾ നേരും.
സംസ്ഥാന ചാമ്പ്യൻഷിപ്പിന് കോട്ടയം ജില്ലാ ബാസ്ക്കറ്റ്ബോൾ അസ്സോസിയേഷൻ നേതൃത്വം നൽകുന്നു; ചലഞ്ചേഴ്‌സ് ബാസ്‌കറ്റ്ബോൾ ക്ലബ് പാലാ ആതിഥേയത്വം വഹിക്കുന്നു.
27.01.2026 ചൊവ്വാ വൈകിട്ട് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാന ചടങ്ങും കേരള ത്തിന്റെ ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റ്യൻ നിർവ്വഹിക്കും. റവ. ഫാ. ബിജു കുര്യൻ OIC സ്വാഗതവും ശ്രീ. ജേക്കബ് ജോസഫ് അദ്ധ്യക്ഷതയും വഹിക്കും. ശ്രീ. മാണി. സി. കാപ്പൻ MLA മുഖ്യാതിഥിയായും ശ്രീ. ജോസ് K മാണി മുഖ്യപ്രഭാഷകനായും പങ്കെടുക്കുന്നു.
ഫാ.ഡോ. ജെയിംസ് മുല്ലശ്ശേരി CMI, ബിനു പുളിക്കക്കണ്ടം (മുനിസിപ്പൽ കൗൺസിലർ), ജോർജ് ജോസഫ് (ഡയറക്‌ടർ, ബ്രില്യൻ്റ് ). K സദൻ (DYSP പാലാ), V.C. ജോസഫ് (മുൻ അത്ലറ്റിക് കോച്ച്), സന്തോഷ് മരിയസദനം, ഫാ. ബാസ്റ്റിൻ മംഗലത്തിൽ CMI, . ബിനോയി തോമസ് (CBC ജോയിൻ്റ് സെക്രട്ടറി) എന്നിവർ ആശംസകൾ നേരും. . P.C. ആന്റണി (സെക്രട്ടറി KBA) നന്ദി രേഖപ്പെടുത്തും.
പ്രസിഡന്റ് – സൂരജ് മാത്യു മണർകാട്, സെക്രട്ടറി – ബിജു തെങ്ങും പള്ളി, ചെയർമാൻ പബ്ലിസിറ്റി കമ്മറ്റി – . K.R. സൂരജ്, മാർട്ടിൻ മാത്യു (ബാസ്ക്‌കറ്റ്ബോൾ കോച്ച് അൽഫോൻസാ കോളേജ്, കോ-ഓർഡിനേറ്റർ ചാമ്പ്യൻഷിപ്പ്)