Kerala

കടനാട്‌ പള്ളി തിരുന്നാളിനോട് അനുബന്ധിച്ച്‌ 5000 പേർക്ക് ഊട്ടുനേർച്ച ഒരുക്കി കത്തോലിക്ക കോൺഗ്രസ്

പാലാ :കടനാട്: അയ്യായിരം പേർക്ക് ഊട്ടുനേർച്ച തയ്യാറാക്കി നൽകി കത്തോലിക്ക കോൺഗ്രസ് കടനാട് യൂണിറ്റ്. തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുന്നാളിൻ്റെ സമാപന ദിവസമായ ഇന്ന് (20-1- 26) ഉച്ചയ്ക്ക് ഒന്നിനാണ് ഊട്ടുനേർച്ച തുടങ്ങിയത് .. ഏഴാമത് തവണയാണ് കത്തോലിക്ക കോൺഗ്രസ് ഊട്ടു നേർച്ച തയ്യാറാക്കുന്നത്.

ചോറ്, മീൻകറി, കാളൻ, തോരൻ ,അച്ചാർ എന്നിവ അടങ്ങിയ നേർച്ചസദ്യയാണ് തയ്യാറാക്കുന്നത്.ഫൊറോന വികാർ ഫാ. ജോസഫ് പാനാമ്പുഴ, വികാർ ഇൻ ചാർജ് ഫാ. ജോസഫ് അരിമറ്റത്തിൽ, സഹവികാർ ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ, യൂണിറ്റ് പ്രസിഡൻ്റ് തോമസ് കാവുംപുറം, മറ്റു യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി .

സഹവികാർ ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ പള്ളിയിലെ പ്രാർത്ഥനയെ തുടർന്ന് സദ്യയിൽ വിശുദ്ധ ജലം തളിച്ചു.തുടർന്നാണ് നാനാജാതി മതസ്‌തർ ഊട്ടുനേർച്ചയിൽ പങ്കെടുത്തു.പള്ളി കമ്മിറ്റിയംഗങ്ങളും ;കത്തോലിക്കാ കോൺഗ്രസ് അംഗങ്ങളും ചേർന്നാണ് ഊട്ടു നേര്ച്ച വിളമ്പിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top