
അരുവിത്തുറ :കൗമാര കലയുടെ വസന്തം പീലി വിടർത്തുന്ന കലാഗ്നി കലോത്സവത്തിന് അരുവിത്തുറ ജോർജ് കോളേജിൽ തുടക്കമായി.മൂന്നു വേദികളിലായി 50 പരം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത് .
കലാനിയുടെ ഉദ്ഘാടനം രാവിലെ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,യൂണിയൻ സ്റ്റാഫ് കോഡിനേറ്റർ ഡോ തോമസ് പുളിക്കൽ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ , ആർട്സ് ക്ലബ്ബ് സെക്കട്ടറി ഖദീജസുഹ,വൈസ് ചെയർപേഴ്സൺ അഞ്ജലീനാ തുടങ്ങിയവർ സംസാരിച്ചു.