
കോട്ടയം: പാലായിൽ സമുദായിക സാംസ്കാരിക രംഗങ്ങളിൽ ദീർഘകാലം നിറസാന്നിധ്യമായിരുന്ന മുൻ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന സി പി ചന്ദ്രൻ നായരുടെ നിര്യാണം പാലാക്കാരുടെ മാത്രമല്ല വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുടെ സ്വകാര്യ ദുഃഖം കൂടിയാണെന്ന് പാലാ മീഡിയ അക്കാദമി പ്രസിഡന്റ് ഫാ:ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടവും ,ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കനും ട്രഷറർ സാംജി പഴേ പറമ്പിലും അഭിപ്രായപ്പെട്ടു.
സമുദായിക പ്രവർത്തനത്തിലൂന്നിയ സാമൂഹ്യ നേതാവായിരുന്നു അദ്ദേഹം എന്നും ഫാ: ജോർജ് അഭിപ്രായപ്പെട്ടു.ദീർഘനാൾ പാലാ നഗരസഭ കൗൺസിലറായി പ്രവർത്തിച്ച ചന്ദ്രൻ നായർ ദീർഘ വീക്ഷണത്തോടെ ചെയ്ത വികസന പ്രവർത്തനങ്ങൾ പുതു തലമുറയ്ക്ക് മാതൃകയാണെന്നും മൂവരും കൂട്ടിച്ചേർത്തു.