Kottayam

ഫാ.ഞാറക്കുന്നേലിനെ വാഹനമിടിപ്പിച്ച സംഭവം : കുറ്റവാളികളെ ഉടൻ അറസ്റ്റു ചെയ്യണം: ഡാൻ്റീസ് കൂനാനിക്കൽ

ഫാ.ഞാറക്കുന്നേൽ : കുറ്റവാളികളെ ഉടൻ അറസ്റ്റു ചെയ്യണം: പാലാ ബിഷപ്പ് ഹൗസിനു മുൻപിൽ മെയിൻ റോഡിലെ സീബ്രാലയിനിലൂടെ മറു സൈഡിലേക്ക് നടന്നുനീങ്ങുന്ന പാലാ ഷാലോം പാസ്റ്ററൽ സെൻ്റർ ഡയറക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേലച്ചനെ അമിതവേഗതയിലെത്തി ഇടിച്ചു വീഴ്‌ത്തുകയും വാഹനം നിറുത്തുവാൻ പോലും തയ്യാറാകാതെ കടന്നുപോകുകയും ചെയ്ത സംഭവത്തിൽ അടിയന്തിര പ്രാധാന്യത്തോടെ പോലീസ് നടപടികൾ സ്വീകരിക്കണമെന്ന് രൂപതാ പാസ്റ്ററൽ കൗൺസിലംഗം ഡാൻ്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു.

സാമൂഹ്യനീതിയ്ക്കും സമുദായ ശാക്തീകരണത്തിനുമായി അനുസ്യൂതം ശബ്ദമുയർത്തുന്ന ഞാറക്കുന്നേലച്ചൻ്റെ നേർക്കുണ്ടായത് കേവലം ഒരു അപകടമെന്നതിനപ്പുറം ആസൂത്രിത നീക്കമാണോയെന്ന് സംശയിക്കേണ്ടതുണ്ടന്നും അതിവേഗം കുറ്റവാളികളെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പപ്ലിക് റിലേഷൻസ് ഓഫീസർ കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മയക്കുമരുന്നിനും മൊബൈൽ ഫോണിനും അടിമപ്പെട്ടവർ റോഡ് നിയമങ്ങൾ ലംഘിച്ച് ഒട്ടേറെ അപകടങ്ങൾ സൃഷ്ടിക്കുന്നതായും ഒളിച്ചു മറയുന്ന കുറ്റവാളികളെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരാൻ കക്ഷി രാഷ്ട്രീയ സമുദായ നേതാക്കളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാൻ്റീസ്‌ കൂനാനിക്കൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top