Politics

ഞാറക്കുന്നേലച്ചനെ വാഹനമിടിച്ച സംഭവം :ഓൺലൈൻ മാധ്യമങ്ങൾ പറഞ്ഞത് ശരിയല്ലെന്ന് ബിജു മാത്യൂസ് ;ബിജുവിന് തിരുത്തുമായി ഭരണ പക്ഷത്തെ തന്നെ ബിനു പുളിക്കക്കണ്ടം

പാലാ :ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേലച്ചനെ വാഹനമിടിച്ച സംഭവത്തിൽ  കുറ്റവാളികളെ ഉടനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുവാൻ ഇന്ന് ചേർന്ന അടിയന്തിര കൗൺസിൽ യോഗം ആവശ്യപ്പെട്ടു.  സംഭവത്തെ അപലപിച്ച ചെയർപേഴ്‌സൺ ദിയാ ബിനു അംഗംങ്ങളെ തുടർന്ന് ചർച്ചക്കായി ക്ഷണിച്ചു .

സംഭവത്തെ അപലപിച്ച ഭരണ പക്ഷത്തെ ബിജു മാത്യൂസ് ഓൺലൈൻ മാധ്യമങ്ങൾ അപകടത്തിൽ ദുരൂഹത ഉണ്ടെന്ന് അരമണകേന്ദ്രങ്ങൾ അറിയിച്ചതായി വാർത്ത വന്നത്  ശരിയല്ലെന്നും ;അത് ശരിയല്ലെന്ന് അരമന അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു .  ബിജുവിന് തിരുത്തുമായി ഭരണ പക്ഷത്തെ തന്നെ ബിനു പുളിക്കക്കണ്ടം പറഞ്ഞത് അരമന നൽകിയ വാർത്തയിൽ ദുരൂഹത ഉണ്ടെന്നാണ് പറഞ്ഞിട്ടുള്ളതെന്നു അഭിപ്രായപ്പെട്ടു .

ചർച്ചയിൽ ബിജു പാലൂപ്പടവിൽ ;ലീന സണ്ണി ;റോയി ഫ്രാൻസിസ് ;ജോർജുകുട്ടി ചെറുവള്ളിൽ ;സനൽ രാഘവൻ ;സിജി ടോണി ;പ്രിൻസി സണ്ണി ;ടോണി തൈപ്പറമ്പിൽ ;തുടങ്ങിയവർ പങ്കെടുത്തു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top