Kottayam

ചത്തീസ്ഗഡിൽ ക്രിസ്മസ് ദിനത്തിൽ ഹർത്താലായി എതിരാളികൾ ആചരിച്ചു ,എന്നാൽ ക്രിസ്തു ആരെന്നറിയാത്ത ഗ്രാമീണരിലേക്ക് ക്രിസ്തു ആരെന്നറിയിക്കാൻ ആ ഹർത്താൽ ഉപകരിച്ചു :മാർ ജോസഫ് കൊല്ലമ്പറമ്പിൽ

പാലാ: കടനാട്: ഈശോയ്ക്ക് സാക്ഷ്യം വഹിക്കാനുള്ളതാണ് നമ്മുടെ ജീവിതം എന്ന് ജംഷാബാദ് രൂപതാ അദ്ധൃക്ഷൻ മാർ ജോസഫ് കൊല്ലമ്പറമ്പിൽ അഭിപ്രായപ്പെട്ടു .കടനാട് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുന്നാൾ ദിനത്തിൽ തിരുന്നാൾ കുർബ്ബാനയിൽ പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് കൊല്ലമ്പറമ്പിൽ .

ഈ ക്രിസ്മസ് ദിനം നാമെല്ലാം ആഘോഷിച്ചെങ്കിലും ചത്തീസ്ഗഡിൽ എതിരാളിൾ ഹർത്താലായി ആചരിച്ചു. പക്ഷെ ക്രിസ്തു ആരെന്നറിയില്ലാത്ത ഗ്രാമീണരിലേക്ക് ക്രിസ്തു ആരെന്നറിയിക്കാൻ ആ ഹർത്താൽ ഉപകരിച്ചു എന്നും മാർ ജോസഫ് കൊല്ലമ്പറമ്പിൽ കുട്ടി ചേർത്തു.

ഇന്ന് 12 ന് തിരുന്നാൾ പ്രദക്ഷിണം ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top