പാലാ :ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശ്രീജിത്ത് നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി രാധാകൃഷ്ണൻ പോറ്റി മുഖ്യകാർമ്മികത്വം വഹിച്ചു.ഇത്തവണ 362-ാം കിഴപറയാര് എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് ആറാട്ടുത്സവം നടക്കുന്നത്.

ഇന്ന് 15ന് രാവിലെ 8.30 മുതല്‍ ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തിരുവരങ്ങില്‍ 10.30 ന് കരോക്കെ ഭക്തിഗാനസുധ, വൈകിട്ട് 4.30ന് ഭരണങ്ങാനം കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, 6ന് ഭജന, 8 ന് ഭരണങ്ങാനം ടൗണില്‍ സ്വീകരണം, 10ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും, രാത്രി 11 ന് ശ്രീഭൂതബലിയും വിളക്കിനെഴുന്നള്ളത്തും.
16ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തിരുവരങ്ങില്‍ തിരുവാതിരകളി, 11 ന് പ്രഭാഷണം, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 6.30ന് ഭഗവതി നടയില്‍ വിശേഷാല്‍ ദീപാരാധന, തിരുവരങ്ങില്‍6.30 ന് കുച്ചുപ്പുടി, തുടര്‍ന്ന് ചെണ്ടമേളം അരങ്ങേറ്റം, 7.30ന് കുറത്തിയാട്ടം, 9ന് വിളക്കിനെഴുന്നള്ളത്ത്
17ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, 10.30ന് തിരുവാതിരകളി, 11ന് നാരായണീയ പാരായണം, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30 ന് കിഴപറയാര് കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, രാത്രി 10 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും, 11 ന് ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളത്ത്.
18-ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തിരുവരങ്ങില്‍ 10.30ന് തിരുവാതിരകളി, 11ന് പ്രാണാര്‍പ്പണം, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30ന് കീഴമ്പാറ കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, രാത്രി 10 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും, 11 ന് ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളത്ത്.
19-ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തിരുവരങ്ങില്‍ 10.30 ന് തിരുവാതിരകളി, 11ന് നൃത്തനൃത്യങ്ങള്‍, 12 ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4.30ന് ഇടമറ്റം കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത്, രാത്രി 9.30ന് പങ്കപ്പാട് ക്ഷേത്രത്തില്‍ കൂടിപൂജ, 10 ന് എഴുന്നള്ളത്ത് തിരിച്ചുവരവും എതിരേല്പും, 11 ന് ശ്രീഭൂതബലി തുടര്‍ന്ന് വിളക്കിനെഴുന്നള്ളത്ത്.
20ന് 18-ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉത്സവബലി, തിരുവരങ്ങില്‍ 10.30 ന് നൃത്തനൃത്യങ്ങള്‍, വൈകിട്ട് 6 ന് ഭജന്‍സ്, 6.30 ന് ദീപാരാധന, 7.30 മുതല്‍ നൃത്തനാടകം, രാത്രി 8.30ന് ശ്രീഭൂതബലി, 9ന് വലിയവിളക്ക്.
21-നാണ് ആറാട്ടുത്സവം. രാവിലെ 4.30 ന് പള്ളിയുണര്‍ത്തല്‍, 5 ന് നിര്‍മ്മാല്യദര്‍ശനം, 10ന് ഭജന്‍സ്, 11.30 ന് ഭക്തിഗാനസുധ, 12 മുതല്‍ ആറാട്ട് സദ്യ, വൈകിട്ട് 4.30ന് കൊടിയിറക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, രാത്രി 8 മുതല്‍ സിനിമാതാരം ശാലുമേനോനും സംഘവും അവതരിപ്പിക്കുന്ന നൃത്തനാടകം, 10.30 ന് ആറാട്ട് തിരിച്ചുവരവും എതിരേല്പും, 11.30 ന് സ്പെഷ്യല്‍ പാണ്ടിമേളം, 1 മുതല്‍ കൊടിമരച്ചുവട്ടില്‍ പറ വയ്പ്പും വലിയ കാണിക്കയും, പുലര്‍ച്ചെ 2 ന് ഉച്ചപൂജ, ഇരുപത്തഞ്ച് കലശം, 3ന് ശ്രീഭൂതബലി, ദീപാരാധന, 4ന് നട അടയ്ക്കല്‍.