Kerala

ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷന് തുടക്കമായി

പാലാ:കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിംങ് ആൻഡ് പ്രമോട്ടിംങ്ങ് സൊസൈറ്റിയുടേയും , അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെയും നേതൃത്വത്തിൽ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതീ – യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ സ്വിം ൻ്റെ ഭാഗമായി പാലാ സെൻ്റ് തോമസ് കോളേജിൻ്റെ നീന്തൽകുളത്തിൽ നടത്തുന്ന പരിശീലന ക്യാമ്പിൻ്റെ ഔദ്യോഗിക ഉത്ഘാടനം പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.

ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ സംവിധായകൻ ഭദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. നഗരസഭ കൗൻസിലറും മുൻ ദേശീയ വാട്ടർ പോളോ താരവുമായ ബിനു പുളിക്കക്കണ്ടം, ലോകോത്തര സാഹസിക നീന്തൽ താരവും, മുഖ്യ പരിശീലകനുമായ എസ് പി മുരളീധരൻ , മൈൽസ്റ്റോൺ സൊസൈറ്റി വൈസ് പ്രസിഡൻ്റ് മാമ്പുഴക്കരി വി എസ് ദിലീപ് കുമാർ , ഫാദർ മാത്യു ആലപ്പാട്ടു മേടയിൽ ബർസർ ,ഫൊക്കാന മുൻ ചെയർമാൻമാരായ പോൾ കറുകപ്പിള്ളിൽ ,ജോൺ പി ജോൺ , മുൻ ജനറൽ സെക്രട്ടറി സെക്രട്ടറി ടോമി കോക്കാട്ട്, റീജണൽ വൈസ് പ്രസിഡൻ്റ് ജോസി കാരക്കാട്ട് മൈൽ സ്റ്റോൺ സൊസൈറ്റി ഭാരവാഹികളായ സെക്രട്ടറി ഡോ: ആർ പൊന്നപ്പൻ , എക്സിക്യൂട്ടിവ് മെമ്പർ കെ കെ ഗോപികുട്ടൻ, പി ആർ ഓ രാഖി ആർ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി കുട്ടികൾക്കൊപ്പം നീന്താനിറങ്ങിയത് പങ്കെടുത്തവർക്ക് ആവേശം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top