20 രാജ്യങ്ങളിലായി2021 ൽ., 45 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് - Kottayam Media

Crime

20 രാജ്യങ്ങളിലായി2021 ൽ., 45 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്

Posted on

അമേരിക്ക :20 രാജ്യങ്ങളിലായി 45 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (I.F.J). പ്രതിവർഷം കൊല്ലപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്നും I.F.J അറിയിച്ചു. 2020 ൽ 65 മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

ഏഷ്യാ പസഫിക് മേഖല 20 കൊലപാതകങ്ങളുമായി പ്രാദേശിക പട്ടികയിൽ ഒന്നാമതാണ്. അമേരിക്ക (10), ആഫ്രിക്ക (8), യൂറോപ്പ് (5), മിഡിൽ ഈസ്റ്റ് (1), അറബ് ലോകം (1). ഇറാനിൽ രണ്ട് മാധ്യമപ്രവർത്തകരുടെ ജീവനെടുത്ത മാരകമായ അപകടവും ഉണ്ടായി. അഫ്ഗാനിസ്ഥാൻ (9), മെക്സിക്കോ (8) തുടങ്ങിയ രാജ്യങ്ങളിൽ മാധ്യമ പ്രവർത്തകർ നേരിടുന്ന അക്രമങ്ങളിൽ ആശങ്കയുണ്ടെന്നും I.F.J അറിയിച്ചു. 1991 മുതൽ ലോകമെമ്പാടും 2,721 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version