
രാമപുരം : വഴിവക്കത്ത് കുറുക്കൻ ചത്ത നിലയിൽ കാണപ്പെട്ടു. രാമപുരം കുത്താട്ടുകുളം റോഡിൽ അമനകര കവലയ്ക്ക് സമീപം വഴിവക്കിലാണ് ഇന്ന് (2-1-2026) പുലർച്ചെ കുറുക്കനെ ചത്ത നിലയിൽ നാട്ടുകാർ കണ്ടത്. മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമക്കുരുക്ക് നിലനിൽക്കുന്നതിനാൽ നാട്ടുകാരാരും ചത്ത കുറുക്കനെ അവിടെ നിന്നും മാറ്റുവാനോ,
കുഴിച്ചിടുവാനോ തയ്യാറായില്ല. നാട്ടുകാർ രാമപുരം പഞ്ചായത്ത് സെക്രട്ടറിയെ ഉടൻതന്നെ വിവരമറിയിച്ചു. നാട്ടുകാർ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കുവാൻ പോലും സെക്രട്ടറി തയ്യാറായില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.