പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ പടിഞ്ഞാറ്റിൻ കര സ്വദേശികളായ കുടുംബാംഗങ്ങൾ രസ്ന രാജേഷ് ( 42 ) അഭിജിത്ത് ( 5 ) അർച്ചന ( 13 ) എന്നിവർക്ക് പരുക്കേറ്റു. 3. 45 ഓടെ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം.

ബൈക്കുകൾ കൂട്ടിയിടിച്ചു ആനിക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർക്ക് ( 70) പരുക്കേറ്റു . ഇന്നലെ രാത്രി കയ്യൂരിയിലായിരുന്നു അപകടം. അന്തിനാട് ഭാഗത്ത് വച്ചു ബൈക്കും കാറും തമ്മിൽ ഇന്നലെ രാത്രി കൂട്ടിയിടിച്ച് തൊടുപുഴ പഴമ്പള്ളിച്ചാലിൽ സ്വദേശി ക്രിസ്റ്റിക്ക് ( 26 ) പരുക്കേറ്റു. വിളക്കുമാടം ഭാഗത്ത് വച്ച് ഇന്ന് പുലർച്ചെ ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ച് വിളക്കുമാടം സ്വദേശി ദീപു ജോഷിക്ക് ( 23 ) പരുക്കേറ്റു.