പാലാ :കരൂർ പഞ്ചായത്തിലെ ഇടനാട് പതിമൂന്നാം വാർഡിൽ നിശ്ചയമായും ഉപതെരഞ്ഞെടുപ്പ് വരുമെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് നാടുവിലേടത്ത് കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടു .

പ്രിൻസ് കുര്യത്ത് യു ഡി എഫ് സ്വതന്ത്രനായാണ് മത്സരിച്ചത്.അദ്ദേഹത്തിന്റെ പ്രചാരണ സാമഗ്രികളിലെല്ലാം യു ഡി എഫ് സ്വതന്ത്രൻ എന്നുണ്ടായിരുന്നു .ബോയ്സ് ടൗൺ പ്രസ്സിലാണ് അതെല്ലാം അച്ചടിച്ചിട്ടുള്ളത് .അതിനു തെളിവുകളുമുണ്ട് .ദൃശ്യാ മാധ്യമങ്ങളിലും ,ഫേസ് ബുക്ക് ,വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും അതൊക്കെ വന്നിട്ടുള്ളതിനു തെളിവുകളുണ്ട് .ജനങ്ങളോട് എന്ത് പറഞ്ഞു വോട്ടു പിടിച്ചോ അതിന് എതിരായി പ്രവർത്തിക്കുന്നതാണ് കൂറുമാറ്റം .

പുതിയ നിയമങ്ങളെ കുറിച്ച് കാലുമാറ്റിച്ചവർക്കും കാലുമാറിയവർക്കും നല്ല പിടിപാടില്ല അതാണ് ഇവിടെ സംഭവിച്ചത് .6 മാസത്തിനുള്ളിൽ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിവരും ;പിന്നീട ഹൈക്കോടതിയതിൽ പോയാലും പുതിയ സാഹചര്യത്തിൽ താമസം വിന ഇടനാട്ടിൽ ഉപ തെരെഞ്ഞെടുപ്പ് നടക്കും .സ്വതന്ത്രൻ ആയിരിക്കണമെങ്കിൽ സ്വതന്ത്ര ചിഹ്നം മാത്രം പോരാ പ്രചാരണങ്ങളിലും സ്വതന്ത്രത്ത വേണമായിരുന്നു .

ടീം യു ഡി എഫ് എന്ന് ആലേഖനം ചെയ്ത നോട്ട്സ് ഉണ്ട് .വിജയിച്ച ശേഷം എല്ലാവരും ഒരു വാഹനത്തിൽ കരൂർ പഞ്ചായത്താകെ സഞ്ചരിച്ച ഫോട്ടോയും ,വീഡിയോയും ഉണ്ട് .ഒന്നിച്ച് കരൂർ പഞ്ചായത്തിന്റെ മുൻപിൽ വച്ചെടുത്ത ഫോട്ടോയും ഉണ്ട്.വേറെയും തെളിവുകൾ ഉണ്ടെങ്കിലും അത് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കുന്നതാണ് എന്നും പാലാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് നടുവിലേടത്ത് കോട്ടയം മീഡിയയോട് പറഞ്ഞു .നാല് ദിവസം മുൻപേ ചിലയാളുകൾ പ്രിൻസിന്റെ വീട്ടിൽ നിന്നും ഇറങ്ങാതിരുന്നപ്പോൾ തന്നെ കോൺഗ്രസിന് കാര്യങ്ങൾ മനസിലായതാണെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് നടുവിലേടത്ത് സൂചിപ്പിച്ചു .

ഇന്നലെ നടന്ന പ്രസിഡണ്ട് തെരെഞ്ഞെടുപ്പിനു മുൻപ് കോട്ടയം ജില്ലാ യു ഡി എഫ് കൺവീനർ ഫിൽസൺ മാത്യു വിന്റെ വിപ്പ് സെക്രട്ടറിക്ക് നൽകുകയും ,അത് വായിക്കാൻ വിസമ്മതിച്ചപ്പോൾ ഉടനടി തെരെഞ്ഞെടുപ്പ് കമ്മീഷനിൽ വിളിച്ചു ചോദിക്കുകയും അവർ സമ്മതിച്ച പ്രകാരം വിപ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ,പഞ്ചായത്തംഗവുമായ പയസ് മാണി സഭയിൽ വായിച്ചത് പ്രിൻസ് കുര്യത്ത് കേട്ടതും ,മറ്റുള്ള അംഗങ്ങളും ,ഉദ്യോഗസ്ഥരും അതിനു സാക്ഷിയുമാണ് .സിപിഐഎം ന്റെയും കേരളാ കോൺഗ്രസ് എമ്മിന്റെയും ചിരി താൽക്കാലികം മാത്രമാണെന്നും സുരേഷ് നടുവിലേടത്ത് കോട്ടയം മീഡിയയോട് പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ