
പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി,പൂർവ്വ അധ്യാപക അനധ്യാപക സംഗമം ഡിസംബർ 28 ന് സ്കൂൾ ഹാളിൽ നടത്തുന്നു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ്ജ് മടുക്കാവിൽ അധ്യക്ഷത വഹിക്കുന്ന യോഗം പൂർവ്വ വിദ്യാർത്ഥി ശ്രീ. ജ്യോതിഷ് മോഹൻ ഐ.ആർ.എസ്. ഉദ്ഘാടനം ചെയ്യും.
പൂർവ വിദ്യാർത്ഥി ശ്രീ. ഫ്രാൻസീസ് സ്കറിയ (UNO head in South Africa) മുഖ്യപ്രഭാഷണം നടത്തും. സമൂഹത്തിന്റെ വിവിധ നിലകളിൽ സേവനമനുഷ്ഠിക്കുന്ന സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ വ്യക്തികൾ ആശംസകൾ അർപ്പിക്കും. ചടങ്ങിൽ റിട്ടയേഡ് അധ്യാപക അനധ്യാപകരെ ആദരിക്കുകയും ചെയ്യും. ഡിസംബർ 28ന് ഉച്ചക്ക് ഒരുമണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന പ്രോഗ്രാം, സ്കൂളിലെ മുൻ ബാച്ചുകളുടെ കൂടിച്ചേരലിനു ശേഷം 2.30-ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തോടു കൂടി സമാപിക്കുന്നതാണ്.
1926-ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശിയുടെ അങ്കണത്തിലേയ്ക്ക് എല്ലാ പൂർവവിദ്യാർഥികളെയും പൂർവ അധ്യാപക അനധ്യാപകരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.