പാലാ :കരോൾ സംഘങ്ങളെ ഉത്തരേന്ത്യയിൽ ആക്രമിക്കുന്ന വാർത്തകൾ തുരുതുരെ വരുമ്പോഴും ;പ്രബുദ്ധ കേരളത്തിൽ പോലും കരോൾ സംഘങ്ങളെ ആക്രമിക്കുകയും ;കരോൾ സംഘങ്ങൾ തമ്മിൽ സംഘര്ഷമുണ്ടാവുകയും ചെയ്യുമ്പോൾ ക്രിസ്തുവിനു സ്തുതിഗീതങ്ങൾ പാടിയും ;ബൈബിൾ പാരായണം നടത്തിയും ശ്രദ്ധേയമാവുകയാണ് പാലായിലെ രാമ കൃഷ്ണ ആശ്രമം .

ക്രിസ്തുവിന്റെ ചിത്രത്തിൽ പൂജയും ;ബൈബിൾ പാരായണവും തുടർന്ന് സ്വാമി വീത സംഘനാദയുടെ പ്രഭാഷണവും ഉണ്ടായിരുന്നു .രാമകൃഷ്ണ ദേവൻ കൽക്കട്ടയിൽ ധ്യാനത്തിലിരുന്നപ്പോൾ യേശുക്രിസ്തുവിനെ ധ്യാനിക്കുകയും ;തുടർന്ന് യേശുവിന്റെയും മാതാവിന്റെയും ചിത്രം ചൈതന്യവത്താവുകയും ചെയ്തത് അദ്ദേഹം കോട്ടയം മീഡിയയോട് വിശദീകരിച്ചു .
അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന രാമകൃഷ്ണാനന്ദയും ;ശാരദാനന്ദ സ്വാമിയും ക്രിസ്തു വിന്റെ ശിഷ്യരുടെ പൂർവ ജന്മങ്ങളായിരുന്നെന്നാണ് രാമകൃഷ്ണദേവൻ അഭിപ്രായപ്പെടുന്നത് .സ്വാമി വിവേകാന്ദന്റെ ജീവിതത്തിൽ ക്രിസ്തു വിനു അവഗണിക്കാനാവാത്ത സ്വാവധീനമുണ്ടായിരുന്നു .1886 ഡിസംബറിലെ ക്രിസ്മസ് രാവിലാണ് സ്വാമി വിവേകാന്ദനും ശിഷ്യരും സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചത്.ക്രിസ്തു ജീവിച്ചിരുന്നെങ്കിൽ ഞാൻ എന്റെ ജീവരക്തം കൊണ്ട് അദ്ദേഹത്തിന്റെ കാല്കഴുകുമായിരുന്നെന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളതും സ്മരണീയമാണെന്നു സ്വാമി വീത സംഘനന്ദ കോട്ടയം മീഡിയയോട് പറഞ്ഞു .
പൂജകൾക്ക് ശേഷം ക്രിസ്മസ് കേക്ക് വിതരണവും ;പ്രസാദ വിതരണവും ഉണ്ടായിരുന്നു .പാലായിലെ ഓൺലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാദമി പാലായുടെ (MAP ) കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്‌ഘാടനം സ്വാമി വീത സംഗാനന്ദയാണ് നിർവഹിച്ചത്.