പാലാ :ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും പാലാ റോട്ടറി ക്ലബ്ബും സംയുക്തമായി നടത്തുന്ന ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷവും ഡിസംബർ 24 ബുധനാഴ്ച രാവിലെ 11 മണിക്ക് ദയ ചെയർമാൻ പി.എം. ജയകൃഷ്ണന്റെ അദ്ധ്യക്ഷഥയിൽ നടത്തപ്പെട്ടു. പ്രസ്തുത യോഗം ബഹുമാനപ്പെട്ട സംസ്ഥാന ഭിന്നശേഷി കമ്മീഷണർ Dr.PT ബാബുരാജ് ഭദ്രദീപം കൊളുത്തിയും കേക്ക് മുറിച്ചും ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ദയ മെന്ററും സാമൂഹ്യ പ്രവർത്തകയുമായ നിഷ ജോസ് കെ മാണി മുഖ്യപ്രഭാഷണ കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ മുഖ്യ അതിഥിയായിരുന്നു. കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ വി.ജി.സോമൻ ക്രിസ്മസ് സന്ദേശം നൽകി. ദയ വൈസ് ചെയർമാനും പാരാ ലീഗൽ വോളന്റിയറുമായ സോജ ബേബി, Retired RTO യും ദയ ജോയിന്റ് സെക്രട്ടറിയുമായ പി.ടി. സുനിൽ ബാബു, സെക്രട്ടറി തോമസ് ടി എഫ്രേം, ട്രഷറർ ലിൻസ് ജോസഫ്, എക്സിക്യൂട്ടീവ് മെമ്പർ സിന്ദു പി. നാരായണൻ, കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ ഹെഡ് മാസ്റ്റർ ബിജോയ് ജോസഫ്, റിട്ടയേർഡ് മിലിട്ടറി ഓഫീസർ സത്യൻ ജോർജ്, സന്തോഷ് മാട്ടേൽ എന്നിവർ പ്രസംഗിച്ചു.
മീറ്റിംഗിൽ 175 ഭിന്നശേഷി ക്കാർ പങ്കെടുത്തു. ഭക്ഷണക്കിറ്റ്, ഡയപ്പർ, അണ്ടർ പാഡ്, കോട്ടൺ തുടങ്ങിയ മെഡിക്കൽ കിറ്റുകളും വീൽ ചെയർ, വാക്കർ, നെബുലൈസർ,ക്രച്ചസ്, തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തു.