പാലാ . ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു പരുക്കേറ്റ കർണാടക സ്വദേശികളായ 7 വയസ്സുകാരി ഉൾപ്പെടെ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

സുനിൽ കുമാർ ( 33 ) യല്ലീഷ (28 ) വെങ്കിടേഷ് ( 40 ) നാരായണ സ്വാമി ( 55 ) ഹർഷിത ( 7 ) എന്നിവർക്കാണ് പരുക്കേറ്റത് . 6.15 ഓടെ പാലാ – തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പിന് സമീപമായിരുന്നു അപകടം.