
പാലാ : ടൗൺ ബസ് സ്റ്റാൻഡിനു സമീപം ഏഴു ഓട്ടോകൾക്ക് പുതിയ സ്റ്റാൻഡ് അനുവദിച്ച് പാലാ മുനിസിപ്പാലിറ്റി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമെടുത്തു. ഒരേ സമയം 2 ഓട്ടകൾക്കു മാത്രം പാർക്ക് ചെയ്യുവാൻ അനുവാദം നൽകിയിട്ടുള്ള മണർകാട് റോഡിൽ നിന്നും, പാലാ ഈരാറ്റുപേട്ട മെയിൻ റോഡിലേക്കുള്ള കോൺക്രീറ്റ് റോഡിലാണ് പുതിയ സ്റ്റാൻഡ് അനുവദിച്ചത്.
ഇതിനുള്ള അനുമതി രേഖാമൂലം മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്ററിന്റെ പക്കൽ നിന്നും ഓട്ടോതൊഴിലാളികൾക്ക് വേണ്ടി കെ. ടി.യു.സി (എം)പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ കൈപ്പറ്റി.