പാലാ :പാലായിലെ പതിനൊന്നാം വാർഡായ മൊണാസ്ട്രി വാർഡ് എന്നും പടിഞ്ഞാറേക്കരക്കാരോട് വിധേയത്വം പ്രകടിപ്പിച്ചിട്ടുള്ളതാണ്.മീനച്ചിലാർ വേമ്പനാട്ട് കായലിനുള്ളതാണെന്നു പറഞ്ഞ മാതിരി മൊണാസ്ട്രി എന്നും പടിഞ്ഞാറേക്കര കുടുംബത്തിനുള്ളതാണ് .കാരും കോളും വന്നാലും ഈ വഞ്ചി മുന്നോട്ടു തന്നെ പോവും .അഭംഗുരം …

കഴിഞ്ഞ തവണ മുൻ മുൻസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവനാണ് ആന്റോ ജോസ് പടിഞ്ഞാറേക്കരയെ എതിർത്തത് അപ്പോഴും വിജയം പടിഞ്ഞാറേക്കര കുടുംബത്തിനൊപ്പമായിരുന്നു .ഇപ്രാവശ്യവും കോട്ട കാക്കാൻ പടിഞ്ഞാറേക്കര റൂബി തന്നെ വേണ്ടി വന്നു .തെരെഞ്ഞെടുപ്പിൽ വലിയ അവകാശ വാദങ്ങളില്ലാതെയാണ് റൂബി നിന്നതെങ്കിലും ;കാര്യത്തോട് അടുത്തപ്പോൾ എതിർക്കാൻ പോലും ആളില്ലെന്നായി .ഓടി പിടിച്ച് സ്ഥാനാർത്ഥിയെ കൊണ്ട് വന്നപ്പോഴാകട്ടെ
ആദ്യം നിയോഗിച്ചയാളെ വേണ്ടെന്നു ഒരു പക്ഷം ,അയാളെ തന്നെ വേണമെന്നു മറുപക്ഷം ഫലത്തിൽ വന്നപ്പോൾ രണ്ടു സ്ഥാനാര്ഥികളാണ് റൂബി പടിഞ്ഞാറേക്കരയെ എതിർക്കാൻ വന്നത്.അതിനിടയിലൂടെ പാട്ടും പാടി 244 വോട്ടിന്റെ എമണ്ടൻ ഭൂരിപക്ഷത്തിൽ വിജയിക്കുവാൻ റൂബിക്കായി.എൽ ഡി എഫ് വനിതകളിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിനു വിജയിച്ചതും റൂബി തന്നെ .കോട്ടയം ജില്ലയിലെ വനിതാ കൗണ്സിലര്മാരിൽ വലിയ ഭൂരിപക്ഷവും റൂബിക്ക് സ്വന്തം .
ആന്റോ പടിഞ്ഞാറേക്കരയുടെ പിതാവ് ജോസ് പടിഞ്ഞാറേക്കരയും ;മാതാവ് പൊന്നമ്മ പടിഞ്ഞാറേക്കരയും വിജയിച്ച വാർഡ് ;കഴിഞ്ഞ 37 വർഷമായി ഈ കോട്ട കാക്കുന്നത് പടിഞ്ഞാറേക്കര കുടുംബമാണ് .അതിൽ 16 വർഷവും ചെയര്മാന്മാരുമായിരുന്നു .അവരുടെ പരിപാലനയേറ്റ് വളർന്ന മൊണാസ്ട്രി വാർഡിൽ വികസന കുത്തൊഴുക്കാണ് ഉണ്ടായിട്ടുള്ളത് . നാളിതുവരെ.പോരായ്മകൾ എല്ലാവര്ക്കും ഒന്നിച്ചിരുന്നു ചർച്ച ചെയ്തു പരിഹരിക്കാമെന്നാണ് ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ പക്ഷം .മൊണാസ്ട്രി ഒരു നദിയാണ് കുഞ്ഞോളങ്ങളുള്ള നദി .ആ നദിയിൽ ചെളികളാക്കാൻ വരുന്നവർക്കുള്ള മറുപടിയാണ് ഈ 244 ന്റെ ഭൂരിപക്ഷം ..
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ