Kottayam

ജനറൽ ആശുപത്രിയിൽഡിജിറ്റൽ എക്സറേ സൗകര്യം ഏർപ്പെടുത്തി.നഗരസഭയുടെ 1.79 കോടി രൂപയുടെ പദ്ധതി’

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ആധുനിക ഡിജിറ്റൽ എക്സറേ സൗകര്യം ലഭ്യമായി’
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.79 കോടി രൂപ വിനിയോഗിച്ചാണ് വിപണിയിൽ ലഭ്യമായ ഏറ്റവും ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ എക്സറേ മെഷീൻ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.


രണ്ട് സെക്കൻ്റുകൊണ്ട് മികവാർന്ന എക്സറേ ചിത്രങ്ങൾ ലഭ്യമാകുമെന്നതാണ് ഈ ഉപകരണത്തിൻ്റെ ഏറ്റവും വലിയ മേന്മ.
റോബോട്ടിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സാംസംഗ് കമ്പനി നിർമ്മിച്ച ഉപകരണമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം നിരവധി പേർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ എക്സറേ സൗകര്യം ലഭ്യമാക്കുവാൻ 1000 എം.എ ശേഷിയിലുള്ള ഈ ഉപകരണത്തിന്കഴിയും. ഫുള്ളി ഓട്ടോമേറ്റഡ് റിമോർട്ട് കൺട്രോൾ സിസ്റ്റമനുസരിച്ചാണ് പ്രവർത്തിപ്പിക്കുക. ആരോഗ്യ വകുപ്പിനു കീഴിൽ സംസ്ഥാനത്ത് ആദ്യമായാണ് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഇത്തരമൊരുക എക്സറേ ഉപകരണം സ്ഥാപിക്കുന്നതെന്ന് നഗരസഭാ ചെയർമാനും മാനേജിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ തോമസ് പീറ്റർ പ്രവർത്തനം വിലയിരുത്തിയ ശേഷം പറഞ്ഞു.

കമ്പനി അധികൃതർ ഉപകരണത്തിൻ്റെ പ്രവർത്തനം വിശദീകരിച്ചു.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനും മറ്റ് ആശുപത്രികളിൽ നിന്നും ശുപാർശ ചെയ്യപ്പെടുന്നവർക്കും സർക്കാർ നിരക്ക് മാത്രം ഈടാക്കി സൗകര്യം ലഭ്യമാക്കുവാൻ ചെയർമാൻ തോമസ് പീറ്റർ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.
ഇതിലേക്കായി മൂന്ന് ഷിഫ്ട് അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഔപചാരികമായ ഉദ്ഘാടനം അടുത്ത ആഴ്ച്ചയിൽ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടം എന്നിവരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top