പാലാ അമലോത്ഭവ ജൂബിലി തിരുന്നാളിൻ്റെ പ്രധാന ദിവസമായ ഇന്ന് രാവിലെ 8ന് പാലാ സെൻ്റ് മേരീസ് വിദ്യാർത്ഥിനികളുടെ മരിയൻ റാലി വർണ്ണാഭമായി.

നീലയും വെള്ളയും കലർന്ന യൂണിഫോം അണിഞ്ഞ നൂറു കണക്കിന് വിദ്യാർത്ഥിനികൾ കൈയ്യിൽ വർണ്ണപുക്കളുമായി രണ്ട് ലൈനായി നീങ്ങിയപ്പോൾ ഇരുവർണ്ണ നദി ഒഴുകുന്ന പ്രതീതിയാണുണ്ടായത്.
ടൗൺ ചുറ്റി ജൂബിലി പന്തലിലെത്തിയ കുഞ്ഞ് മരിയ മാർ വർണ്ണ പൂക്കൾ നീട്ടി വീശി മാതാവിന് സ്നേഹഗീതകങ്ങൾ പാടി സ്തുതിച്ചു .തുടർന്ന് ഒരു കുഞ്ഞ് മരിയ പാലാ പട്ടണത്തേയും ,വാഹനങ്ങളേയും ,വിദ്യാർത്ഥികളെയും ,കച്ചവടക്കാരേയും മാതാവിന് സമർപ്പിച്ച് പ്രാർത്ഥിച്ചു.രാവിലെ സെൻ്റ് മേരീസ് സ്കൂൾ അങ്കണത്തിൽ മരിയൻ റാലി കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ പതാക വീശി ഉദ്ഘാടനം ചെയ്തു.ഫാദർ ജോസഫ് തടത്തിൽ ,ഫാദർ ജോർജ് മൂലേച്ചാലിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്കൂൾ ജംഗ്ഷനിൽ പാലാ പോലീസ് വാഹന ഗതാഗതം സുത്യർഹമായി നിർവ്വഹിച്ചതിനാൽ ഗതാഗത തടസമുണ്ടായില്ല.
