Crime

ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 32.466 ഗ്രാം എം.ഡി.എം.എയും 2.29ഗ്രാം ഗഞ്ചാവുമായി യുവാവ് പിടിയിൽ

മാവേലിക്കര- മാവേലിക്കരയിൽ 32.466 ഗ്രാം എം.ഡി.എം.എയും 2.29ഗ്രാം ഗഞ്ചാവുമായി യുവാവ് പിടിയിൽ. മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സഹദുള്ള.പി.എയുടെ നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാവേലിക്കര, കല്ലുമല ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് യുവാവ് പിടിയിലായത്. തെക്കേക്കര ഉമ്പർനാട് വൻമേലിൽ ഭാഗത്തുള്ള വീടിന്റെ കിടപ്പ് മുറിയിൽ നിന്നാണ് മയക്കുമരുന്നുമായി തൃപ്പെരുന്തുറ സ്വദേശി സ്വരൂപ് ഭവനം വീട്ടിൽ സ്വരൂപ് (33)നെ അറസ്റ്റ് ചെയ്തത്.

സ്വരൂപ് ബാംഗ്ലൂരിൽ നിന്നാണ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പാർട്ടി ഡ്രഗ് ആയി ഉപയോഗിക്കുന്നതിനാണ് എം.ഡി.എം.എ എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ന്യൂജൻ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി സംശയിക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ചുവരുകയാണെന്ന് എക്സൈസ് സംഘം അറിയിച്ചു.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജ്, അസ്സി.ഇൻസ്പെക്ടർമാരായ ഗോപകുമാർ.ജി, രമേശൻ, പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ.ബി, അനു.യു, സിവിൽ എക്സൈസ് ഓഫീസർമാരായ താജുദ്ദീൻ, ഷഹിൻ,വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി നാരായൺ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top