Kottayam

മാറ്റങ്ങൾ വേണമെന്ന് ജനങ്ങൾക്കാവശ്യമുണ്ടെന്ന് മനസിലായതായി ടെൽമ പുഴക്കരയും ;ജോഷി വട്ടക്കുന്നേലും

പാലാ :പാലാ നഗരസഭയിൽ  പഴയ മൃഗാശുപത്രി ഭാഗത്ത് വീട് കയറി വോട്ട് അഭ്യര്ഥിക്കുമ്പോഴാണ് ഇരുപതാം വാർഡിലെ യു  ഡി എഫ് സ്ഥാനാർഥിയായ ടെൽമാ പുഴക്കരയെയും ,തെരെഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായ ജോഷി വട്ടക്കുന്നേലിനെയും കണ്ടത്.ഒൻപതംഗ സ്ക്വാഡിൽ ജീവിതത്തിന്റെ നാനാ തുറകളിൽ പെട്ടവരുണ്ട് .

യു  ഡി എഫ് സ്ഥാനാർഥി ടെൽമ ചുറു  ചുറുക്കോടെ വീടിന്റെ പടവുകൾ ഓടി കയറുകയ്യും ;ഇറങ്ങുകയും ചെയ്യുന്നുണ്ട് .ആത്മ വിശ്വാസം സ്പുരിക്കുന്ന മുഖത്തോടെ അവർ പറഞ്ഞു .ഇത്തവണ മാറ്റം ശരിക്കും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് .അത് ഓരോ വീടുകളിൽ ചെല്ലുമ്പോഴും അനുഭവ വേദ്യമാവുകയാണ് .ജനറൽ സീറ്റു വന്നാലും ,സംവരണം വന്നാലും ഒരേ മുഖം തന്നെ വരുമ്പോളുള്ള ജനങ്ങളുടെ അതൃപ്തി അവരുടെ മുഖത്ത് നിന്ന് തന്നെ അറിയാമെന്നു തെരെഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായ ജോഷി വട്ടക്കുന്നേലും പറഞ്ഞു.

കഴിഞ്ഞ തവണ എനിക്ക് തെരെഞ്ഞെടുപ്പ് സമയത്ത് കൊറോണ ബാധിച്ചതിനാൽ നേരിട്ട് വോട്ട് ചോദിക്കുന്നതിൽ തടസ്സമുണ്ടായി .എന്നാൽ ഇത്തവണ ആരോഗ്യത്തിനു തടസ്സമൊന്നും ഇല്ലാത്തതിനാൽ ടെൽമയോടൊപ്പം വീട് കയറുമ്പോൾ ജനങ്ങളുടെ പൾസ് മനസിലാക്കാൻ സാധിക്കുന്നുണ്ട് .തീർച്ചയായും ജനങ്ങളുടെ വിശ്വാസം അത് ടെൽമ ടീച്ചറിന് അനുകൂലമായിരിക്കുമെന്നാണ് എന്റെ വിശ്വാസമെന്ന് ജോഷി പറയുമ്പോൾ കൂടെയുള്ളവർക്കും അതിൽ സംശയമൊന്നുമില്ല .

പഴയ കൗൺസിലർ പി കെ മധുവും കൂടെയുണ്ട് ;ഓരോ വോട്ടറേയും മധുവിന് നേരിട്ടറിയാം .അവരുമായി  പരിചയം പുതുക്കിയാണ് പി കെ മധുവിന്റെ മുന്നോട്ടുള്ള ഗമനം .ഇടയ്ക്കിടയ്ക്ക് മൂളിപ്പാട്ടും മധു പാടുന്നുണ്ട് .പഴയ ഗാനങ്ങളെ ഇഷ്ട്ടപ്പെടുന്ന മധു കൗൺസിലിലെ ചർച്ചയ്ക്ക് ഇടയിൽ  പോലും പാടിയിട്ടുണ്ട് .അതിനു കോട്ടയം മീഡിയ സാക്ഷി .പാട്ട് എന്നും സംഘർഷങ്ങളെ ലഘൂകരിക്കുന്നതാണ് .മധുവിനും അതറിയാം.അത് കൊണ്ടാണ് കൗൺസിലിലെ ചർച്ചയ്ക്കിടെ പുട്ടിനു പീര പോലെയുള്ള മധുവിന്റെ പാട്ട് ചികിത്സ .

ടെൽമ വിജയിക്കുമെന്ന കാര്യത്തിൽ മധുവിനും സംശയമൊന്നുമില്ല .അതാദ്യം തന്നെ എനിക്കറിയാമായിരുന്നു .കാരണം അതിന്റെ കിടപ്പ് അങ്ങനെയാണെന്നാണ് മധുവിന്റെ പക്ഷം .പുഴക്കരക്കാര് എന്നും മാണിസാറിനോടൊപ്പം നിന്നിട്ടുള്ളവരാണ് .അവർ മാറി ചിന്തിക്കുമ്പോൾ കൂടെ വോട്ടും  ഗണ്യമായി വിഭജിക്കപ്പെടും. സഗൗരവം പി കെ മധു പറഞ്ഞു നിർത്തി.സ്ക്വാഡിൽ ഉണ്ടായിരുന്ന ഒരു യുവാവ് വിദേശത്ത് നിന്നും വോട്ട് ചെയ്യാനായി മാത്രമെത്തിയതാണ്.ഇനി ടെൽമ ചേച്ചിയെ ജയിപ്പിച്ചിട്ടേ പോകുന്നുള്ളൂ എന്നാണ് യുവാവിന്റെ പക്ഷം .തളർച്ചയില്ലാത്ത വീര വനിതയായി ടെൽമ പ്രയാണം തുടർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top