Kerala

പുത്തൻ പ്രൗഢിയിൽ ബ്ലൂമൂൺ ഹോട്ടൽ ;ഞാൻ എന്റെ ആയുസിന്റെ പകുതി ഭാഗവും കഴിച്ചത് ബ്ലൂ മൂണിലെ ഭക്ഷണമെന്നു ജോസ് കെ മാണി എം പി

പാലാ :പഴയ ബ്ലൂ മൂൺ ഹോട്ടലിൽ കയറിയിട്ടുള്ളവർ ഇപ്പോൾ ചെന്നാൽ ഒന്ന് അമ്പരക്കും .കാരണം പുത്തൻ മോഡിയിലുള്ള ബ്ലൂ മൂൺ ഹോട്ടൽ അത്രയ്ക്കങ്ങോട്ട് മാറി പോയി .ആധുനികതയുടെ വർണ്ണ പ്രപഞ്ചം  എല്ലായിടത്തും ദൃശ്യമാണ് .റെസ്റ്റോറന്റ് തനി കേരളീയ രീതിയിൽ തന്നെ .പാചകം ചെയ്യുന്ന അടുക്കളയിൽ പാചകക്കാർ അതായത് ന്യൂജെൻ ഷെഫുകൾ മോഡുലാർ കിച്ചണിൽ ഓടി നടക്കുന്നു .

ഉദ്‌ഘാടനത്തിനു വന്ന ജോസ് കെ മാണി ഒരു കാര്യം തുറന്നു പറഞ്ഞു എന്റെ ആയുസ്സിൽ പകുതിയും കഴിച്ചത് ബ്ലൂ മൂണിലെ ഭക്ഷണമാണ് ;സ്‌കൂൾ കാലം തൊട്ടേ അതൊരു ശീലമായി പോയി .അതുകേട്ട ബ്ലൂ മൂൺ ചാക്കോച്ചൻ ചേട്ടൻ ചിരിക്കുന്നുണ്ടായിരുന്നു . നിലവിളക്ക് കൊളുത്തുവാൻ നേരം ജോസ് കെ മാണി ബ്ലൂമൂൺ  ചാക്കോച്ചനെയും ,മൂഴയിൽ ബേബി ചേട്ടന്റെ ഭാര്യയെയും ചേർത്ത് നിർത്തിയാണ് തിരി തെളിച്ചത്.തലമുറകളുടെ സംഗമമാണ് അവിടെ നടന്നത് .

ഉദ്‌ഘാടനം തികച്ചും ലളിതമായിരുന്നു .ചെണ്ടമേളങ്ങളും ,ആർപ്പ് വിളികളും ഒന്നുമില്ല .ജനങ്ങളുടെ മനസ്സിൽ ഇഴുകി ചേർന്ന പേരാണ് ഹോട്ടൽ ബ്ലൂ മൂൺ എന്നുള്ളത് .അടുത്ത കുറെ ആൾക്കാർ മതിയെന്നാണ് ബ്ലൂ മൂൺ ചാക്കോച്ചന്റെ മകൻ ഡോക്ടർ എബി (ജോമോൻ)യുടെ അഭിപ്രായം .ഉദ്‌ഘാടകൻ ജോസ് കെ മാണിയുടെയും ,ഡോക്ടർ എബി യുടെയും വിളിപ്പേര് ജോമോൻ എന്നത്  യാതൃശ്ചികതയായി .

ഉദ്‌ഘാടന ചടങ്ങിൽ തോമസ് ചാഴികാടൻ ;ബേബി ഉഴുത്തുവാൽ ;ജോസ് ടോം ;ചെയർമാൻ തോമസ് പീറ്റർ ;ജോസുകുട്ടി പൂവേലിൽ ;ബേബി വെള്ളിയെപ്പള്ളിൽ;ബിജി ജോജോ  തുടങ്ങിയവർ പങ്കെടുത്തു.

അടുത്ത വാർത്തയിൽ :കേരള രാഷ്ട്രീയത്തിലെ നിർണ്ണായക തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഹോട്ടൽ ബ്ലൂ മൂൺ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top