Kerala

മരിയ ഗീതങ്ങൾ ഉണർന്നു :ആ അമ്മമരത്തണലിന്റെ കുളിർമയുടെ നിറസാന്നിധ്യം അനുഭവിച്ചറിയാം:പാലാ ഗ്വാഡ ലൂപ്പെ മാതാവിന്റെ തിരുന്നാളിന് ഇന്ന് കൊടിയേറും

പാലാ :മുന്നിലുള്ള സമ്മിശ്രങ്ങളായ ജീവിതസാഹചര്യങ്ങളിൽ പ്രത്യാശ കൈവിടാതെ തീർത്ഥാടനം ചെയ്യാൻ ഈ ജൂബിലിവർഷത്തിൽ പരിശുദ്ധ ഗ്വാഡലൂപ്പെ അമ്മയുടെ കരം പിടിക്കാം. ആ അമ്മമരത്തണലിന്റെ കുളിർമയുടെ നിറസാന്നിധ്യം അനുഭവിച്ചറിയാം. ഏഷ്യയിൽ ആദ്യമായി പരിശുദ്ധ ഗ്വാഡലൂപ്പെ മാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായതും പരിശുദ്ധമാതാവ് പ്രത്യക്ഷദർശനം അരുളിയ മെക്‌സിക്കോയിൽനിന്നുള്ള തിരുസ്വരൂപം പ്രതിഷ്‌ഠിക്കപ്പെട്ടതുമായ പരിശുദ്ധ ഗ്വാഡലൂപ്പെ മാതാ ഇടവകദൈവാലയത്തിൽ മദ്ധ്യസ്ഥത്തിരുനാൾ ഈ വർഷം 2025 ഡിസംബർ 3 ബുധൻ മുതൽ 12 വെള്ളി വരെ ഭക്തിനിർഭരമായി ആഘോഷിക്കുന്നു. തിരുനാളിനൊരുക്കമായി ബ്രദർ  പാപ്പച്ചൻ പള്ളത്ത് നയിക്കുന്ന ആത്മീയ ഉണർവേകുന്ന ഗ്വാഡലൂപ്പെ കൺവൻഷൻ നവംബർ 29, 30, ഡിസംബർ 1, 2 (ശനി, ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ നടത്തപ്പെട്ടു . ആത്മീയാഘോഷത്തിൻ്റെ ദിനങ്ങൾ തുടരുകയാണ്.

പരിശുദ്ധ ഗ്വാഡലൂപ്പാ മാതാ റോമൻ കത്തോലിക്കാ ദേവാലയത്തിലെ പരിശുദ്ധ കന്യകാ മാതാവിന്റെ മാധ്യസ്ഥ തിരുന്നാളിന് ആരംഭം കുറിച്ച് ഇന്ന്(ഡിസംബർ 3 ) ഉച്ചയ്ക്ക് 12 ന് കൊടിയേറും. കൂട്ടായ്മകളിൽ പ്രയാണം നടത്തുന്ന പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപങ്ങൾ രാവിലെ 10:45 ന് പാലാ ഗവണ്മെന്റ് ആശുപത്രി ജംഗ്ഷനിൽ സംഗമിച്ച് വാദ്യമേളങ്ങളോടെ പതാകയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് പള്ളിയിൽ എത്തുമ്പോൾ സ്വീകരണം നൽകും.

തുടർന്ന് ജപമാല,തിരുനാൾ കൊടിയേറ്റ് , ദിവ്യബലി, പ്രസംഗം, നൊവേന. പട്ടിത്താനം ഫോറോന വികാരി ഫാ. അഗസ്റ്റിൻ കല്ലറക്കൽ മുഖ്യ കാർമികത്വം വഹിക്കും. ഇന്ന് പരേത സ്മരണ ദിനമായി കൂടി ആചരിക്കുന്നു. പരേതർക്ക് വേണ്ടിയുള്ള ഒപ്പീസ്  വികാരി ഫാ.ജോഷി പുതുപ്പറമ്പിൽ നിർവഹിക്കും.നാളെ നാലാം തീയതി ആത്മാഭിഷേക ദിനമായാണ് ആചരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top