Kerala

പ്രായം കുറയണമെന്നുണ്ടെങ്കിൽ കെ എസ് ആർ ടി സി പാലാ ഡിപ്പോയുടെ ടൂർ പരിപാടിക്ക് പോരെ;പ്രായം കുറഞ്ഞിരിക്കും

പാലാ :പരിശുദ്ധ ബൈബിളിലെ ഒരു വാക്യമുണ്ട് നിങ്ങൾ ശിശുക്കളെ പോലെയാകുവിൻ ;എന്നാൽ ഇത് അക്ഷരം പ്രതി അനുകരിച്ചു കൊണ്ടുള്ള ഒരു പകലാ യിരുന്നു കെ എസ് ആർ ടി സി പാലാ ഡിപ്പോ ഇന്നലെ നടത്തിയ ബജറ്റ് ടൂറിസം പരിപാടിയുടെ ഭാഗമായുള്ള മൂന്നാർ മറയൂർ യാത്ര .നിങ്ങൾ ആകാശത്തിലെ പക്ഷികളെ നോക്കുവിൻ അവർ നാളെയെ കുറിച്ച് ചിന്തിക്കുന്നില്ല ,കളപ്പുരകളിൽ ശേഖരിക്കുന്നില്ല എന്ന് പറഞ്ഞപോലെ ഇന്നലെ കെ എസ് ആർ ടി സി യുടെ പാലാ ഡിപ്പോ സംഘടിപ്പിച്ച മൂന്നാർ മറയൂർ വൺഡേ ടൂറിൽ പങ്കെടുത്ത 51 പേരും ഒന്നിനെ കുറിച്ചും ആകുലപ്പെട്ടില്ല .മൂന്നു കുട്ടികളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു .അവരും നല്ല ഹാപ്പി മൂഡിലായിരുന്നു .കുട്ടികളെ കണ്ടപ്പോൾ ബസ്സിലുണ്ടായിരുന്നവരൊക്കെ അവരോടു ചങ്ങാത്തം കൂടി .

റിട്ടയേർഡ് ലൈഫ് ആസ്വദിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും ;വിദേശത്ത് നിന്ന് അവധിക്കെത്തിയ നേഴ്സുമാരും ,കുറെ ചെറുപ്പക്കാരും,പിന്നെ കിടങ്ങൂരുള്ള കുറെ ടീച്ചർമാരും ഞങ്ങൾ നാല് പത്ര പ്രവർത്തകരും നേരത്തെ തന്നെ പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെത്തി.വെളുപ്പിന് 5 നു വണ്ടി പുറപ്പെടുമെന്നു അറിയിച്ചിരുന്നെങ്കിലും ആളുകൾ എത്തി കൊണ്ടിരിക്കുന്നതിനാൽ 5.30 ഓടെ യാണ് ബസ്സ് എടുത്തത്.കൊല്ലപ്പള്ളിയിൽ നിന്നൊക്കെ ഇടയ്ക്കു ആള് കയറുന്നുണ്ടായിരുന്നു .

ബസ്സ് ഫുള്ളായപ്പോൾ കണ്ടക്ടറായ അജേഷ് ചെറു വിവരണം നൽകി. കെ എസ് ആർ ടി സി യുടെ എം ഡി ബിജു ഭാസ്‌ക്കറാണ് ടിക്കറ്റേതര വരുമാനത്തിന്റെ ഭാഗമായി ഇത്തരം ബജറ്റ് ടൂറിസം പരിപാടി ആരംഭിച്ചത് .ഇപ്പോൾ ഇത് ലാഭകരമായി മുന്നോട്ട് പോകുന്നതായി അദ്ദേഹം പറഞ്ഞു .എന്തേലും ബുദ്ധിമുട്ടുള്ളവർ അത് പറയുവാൻ മടിക്കേണ്ടതില്ലയെന്നു അദ്ദേഹം പറഞ്ഞപ്പോൾ കണ്ടു പഴകിയ കെ എസ് ആർ ടി സി ജീവനക്കാരിൽ നിന്നും വേറിട്ട ഒരു മുഖം തെളിയുകയായിരുന്നു .ഡ്രൈവർ ശ്രീകാന്തും ജനകീയ മുഖമുള്ള ആളാണ് .വണ്ടി നിർത്തിയപ്പോഴെല്ലാം അവർ യാത്രക്കാരോടൊപ്പം കുശലം പറഞ്ഞു .പിന്നാലെ യാത്രക്കാർ സ്വയം പരിചയപ്പെടുത്തി .കുടക്കച്ചിറ ;ഇടനാട് ഭാഗത്തു നിന്നും ഉള്ള അയൽക്കാരും ഉണ്ടെന്നറിഞ്ഞത് അങ്ങനെയാണ് .കാപ്പിക്ക് ബസ്സ് നിർത്തിയപ്പോൾ പലരും വന്നു പരിചയപ്പെട്ടു,ഞങ്ങളും കോട്ടയം മീഡിയായിൽ ഉണ്ട് ട്ടോ എന്ന് പറഞ്ഞാണ് പലരും പരിചയപ്പെട്ടത് .ഗ്രൂപ്പിൽ ഉള്ള നിധിൻ വാഴക്കുളം കാരണാണ് നിധിൻ 63 തവണയാണ് കെ എസ് ആർ ടി സി യിൽ ടൂർ പോയിട്ടുള്ളത് . അതുകൊണ്ടു തന്നെ അദ്ദേഹം ഗൈഡ് ആയും പ്രവർത്തിച്ചു .

മൂന്നാറിന്റെ ഏതു ഭാഗത്തും കണേണ്ട കാഴ്ചകളുള്ളപ്പോൾ ബസ്സ് നിർത്തി അതിന്റെ പ്രാധാന്യം കണ്ടക്ടർ അജേഷ് വിശദീകരിച്ചു തന്നു .റാണി ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി പണികഴിപ്പിച്ച നേരിയ മംഗലം പാലവും ഇപ്പോൾ പുതുക്കി പണിയുന്നിടത്ത് ബസ്സ് നിർത്തി അതിന്റെ ചരിത്ര പ്രാധാന്യവും ;പാലവും പണിതു കഴിഞ്ഞപ്പോൾ അവിടെ സ്ഥാപിച്ച ശംഖ് മുദ്രയുള്ള സ്തൂപവും കാണിച്ചു തന്നു .ഇത്രയും നാള് അതിലെ പോയിട്ടുണ്ടെങ്കിലും ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല എന്ന് പലരും പരിതപിക്കുന്നു കേട്ടു.മൂന്നാർ മുതൽ മറയൂർ വരെയുള്ള യാത്രയിൽ കണ്ട പ്രകൃതി ദൃശ്യങ്ങൾ ലോകത്തെ എവിടെയെക്കാളും മനോഹരമാണ് എന്റെ കൊച്ചു കേരളം എന്ന് തോന്നിപോകും .

ബസ്സിനകത്ത്‌ ആടിയും പാടിയും പ്രത്യേക ലോകത്ത് എത്തിയിരുന്നു.വയസ്സും പ്രായവും ഒന്നും ആർക്കും വിഷയമായിരുന്നില്ല .എല്ലാവരും ശിശുക്കളായി പോയത് പോലെ തോന്നി .ഒരു ചേട്ടനാവട്ടെ മൂന്നു സ്വരത്തിലാണ് പാട്ട് പാടിയത് .ആണിന്റെയും പെണ്ണിന്റെയും സ്വരത്തിലും ;പിന്നെ ചൂളമടിച്ചും പാടി അദ്ദേഹം യാത്രക്കാരെ കൈയ്യിലെടുത്തു.അടിപൊളി പാട്ടിന്റെ താളത്തിനൊത്ത് യാത്രക്കാർ ചുവട് വച്ചപ്പോൾ എല്ലാവരുടെയും പ്രായം കുറഞ്ഞു പോയത് പോലെ .എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങൾ ആയതു പോലെയായിരുന്നു സൗഹൃദം .

രാവിലെ അടിമാലിയിലെത്തി കാപ്പി കുടിച്ച ശേഷം വീണ്ടും പാട്ടുകളുടെ ഒരു ലോകത്തേക്കായിരുന്നു യാത്ര ,ഇതിനിടയിൽ കലാഭവൻ മണിയുടെ പാട്ടും ഒക്കെ കൂടി ബസ്സിനകത്ത് എല്ലാവരും കൂടി തൃശൂർ പൂരം തീർത്തു.മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ പൂക്കളുടെ വർണ്ണ പ്രപഞ്ചത്തിൽ കുളിച്ചു നിൽക്കുന്നു .ഏകദേശം നൂറോളം സൈസ് പൂക്കൾ നമ്മളെ മാടി വിളിക്കുമ്പോൾ ഇലകൾ കൊണ്ട് തീർത്ത കരടിയും ;കാട്ടുപോത്തും ആനയും ഒക്കെ ഫോട്ടോ ഷൂട്ടിന്റെ മാസ്മരിക ലോകത്തായി യാത്രികരെല്ലാം .

ഉച്ചയൂണിനു മറയൂരെത്തി ;ഊണ് കഴിഞ്ഞാണ് ഓഫ് റോഡ് യാത്ര .മറയൂർ ശർക്കര ഉണ്ടാക്കുന്നത് കണ്ടു പിന്നെ വെള്ളച്ചാട്ടം ,മുനിയറകൾ ഒക്കെ കണ്ടു രാത്രിയോടെ മറയൂർ എത്തിയപ്പോൾ ബസ്സ് അവിടെ കത്ത് കിടക്കുന്നുണ്ടായിരുന്നു .രാത്രി 9.30 അടിമാലിയിലെത്തി അത്താഴം കഴിഞ്ഞപ്പോൾ എല്ലാവര്ക്കും ഒരു അടിപൊളി ടൂർ കഴിഞ്ഞതിന്റെ സന്തോഷം മുഖത്ത് പ്രകടമായി .ഇതിനിടയിൽ ബസ്സിൽ പകുതി യാത്രക്കാർ വീതം രണ്ടു ചേരിയായി അന്താക്ഷരി മത്സരം നടന്നു .മണിക്കൂറുകളോളം നീണ്ട് നിന്ന അന്താക്ഷരിയിൽ പത്രക്കാരും ,കിടങ്ങൂർ ടീച്ചേഴ്‌സും അണിനിരന്ന ടീമാണ് വിജയിച്ചത് .തോറ്റ ടീമിലെ ഒരു ഗായിക പറഞ്ഞു തോൽക്കുന്നത് ഞങ്ങൾക്കിഷ്ടമില്ല .പക്ഷെ അംഗീകരിക്കാതെ പറ്റുമോ .

തിരിച്ചുള്ള യാത്രയിൽ യാത്രയെ കുറിച്ചുള്ള അഭിപ്രായം പറയുന്നതിൽ എല്ലാവരും കെ എസ് ആർ ടി സി യുടെ ഈ ബജറ്റ് ടൂറിസം പരിപാടിയെ മുക്തകണ്ഠം പ്രശംസിച്ചു .യാത്രയെ കുറിച്ച് കെ എസ് ആർ ടി സി യുടെ കാര്യങ്ങളിൽ എന്നും ഇടപെടുന്ന ജെയ്‌സൺ മാന്തോട്ടത്തോട് പറഞ്ഞപ്പോൾ ഞങ്ങളെല്ലാം കൂടിയാണ് ഈ പരിപാടി ജനകീയമാക്കിയതെന്ന് കൊച്ചി കപ്പൽ യാത്ര ഓർമ്മിപ്പിച്ചു അദ്ദേഹം പറഞ്ഞു .ബസ്സിലെ സൗണ്ട് സിസ്റ്റം തൊഴിലാളികൾ കൈക്കാശ് മുടക്കി സ്ഥാപിച്ചതെന്ന പുതിയ അറിവും ലഭിച്ചു .ആത്മാർത്ഥതയുള്ള തൊഴിലാളികളാണ് ഏതൊരു സ്ഥാപനത്തിന്റെയും മുതൽ കൂട്ട്.അവിടെയും കെ എസ് ആർ ടി സി പാലാ ഡിപ്പോ മാതൃകയാവുകയാണ് .ചെറിയ സംഘങ്ങൾക്കും ;വലിയ സംഘങ്ങൾക്കും ഒക്കെ ഈ കെ എസ് ആർ ടി സി യുടെ ടൂർ പരിപാടി ഉപയോഗിക്കാവുന്നതാണ് .
നിങ്ങൾക്കും പാലാ കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ബഡ്മറ്റ് ടൂറിസം യാത്രയുടെ ഭാഗമാകാം ഫോൺ നമ്പർ 9447433090,
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top