Kottayam

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിതചട്ട ലംഘനത്തിന് എലിക്കുളം ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികൾക്കും പ്രിന്റിങ് സ്ഥാപനങ്ങൾക്കും 1,60000 രൂപ പിഴ ചുമത്തി

 

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിതചട്ട ലംഘനത്തിന് എലിക്കുളം ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥികൾക്കും പ്രിന്റിങ് സ്ഥാപനങ്ങൾക്കും 1,60000 രൂപ പിഴ ചുമത്തിയെന്ന് ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ അറിയിച്ചു.

ജില്ലാ എൻഫോഴ്സ്മെന്റ് ടീം എലിക്കുളം ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകൃത ക്യുആർ കോഡും, റീസൈക്കിൾ എംബ്ലവും, പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെ വിലാസവും ഉൾപ്പെടുത്താതെ തെരഞ്ഞെടുപ്പു പ്രചരണ ബോർഡുകൾ സ്ഥാപിച്ചതിനാണ് നടപടി.തുടർനടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top