Kottayam

രണ്ടും കൽപ്പിച്ച് രണ്ടാം വാർഡിൽ സന്തോഷ് പുളിക്കൻ:പൊതു സമൂഹം എന്റെ നന്മകളെ മനസിലാക്കിയിട്ടില്ലെന്ന് സന്തോഷ് പുളിക്കൻ

പാലാ :പൊതു സമൂഹം തന്റെ നന്മകളെ മനസിലാക്കിയിട്ടില്ലെന്ന് പാലാ നഗരസഭയിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു.മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് പുളിക്കൻ.

ഞാൻ പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയാണ്.വയനാട്ടിൽ മത്സരിച്ചപ്പോൾ എനിക്ക് അന്യമായ ദേശമായിരുന്നിട്ട് പോലും സ്വതന്ത്രരിൽ ഏറ്റവും കൂടുതൽ വോട്ട് നേടുവാനായി ,.ഇപ്പോൾ മുൻ ചെയർമാനായ ഷാജു തുരുത്തന് എതിരെയാണ് മത്സരിക്കുന്നത്.2020 ൽ ഞാൻ ആദ്യം മത്സരിച്ചതും ഷാജുവിന്‌ എതിരെ ആയിരുന്നു .

എന്നെങ്കിലും ഒരിക്കൽ ജനങ്ങൾ എന്നെ അംഗീകരിക്കുന്ന ഒരു കാലം വരും .എന്റെ നന്മകൾ പൊതു സമൂഹം മനസിലാക്കുന്നില്ല .ഞാൻ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു .തെരഞ്ഞെടുപ്പുകളെ ഞാൻ ഒരു പോരാട്ടവും യുദ്ധവുമായാണ് കാണുന്നത് .തെരെഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിനുള്ള പണം എന്റെ സുഹൃത്തുക്കളാണ് നൽകുന്നത് .ഓട്ടോ ഓടിച്ചു കിട്ടുന്ന പണവും തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കും .

എന്റെ കല്യാണം തമിഴ് നാട്ടുകാരിയുമായായിരുന്നു .എന്നെ മനസിലാക്കാതെ അവരുമായി വേര് പിരിഞ്ഞു .തമിഴ്‌നാട്ടിൽ കല്യാണത്തോടനുബന്ധിച്ചുള്ള സദ്യ കഴിഞ്ഞു ഇലയുടെ അടിയിൽ 200 രൂപാ മുതൽ 500 രൂപാ വരെ നൽകുന്ന ഒരു പരിപാടിയുണ്ട് .അത് കേരളത്തിലും അനുകരിക്കാവുന്നതാണെന്നും സന്തോഷ് പുളിക്കൻ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top