ശബരിമലയില്‍ മന്ത്രിക്ക് ഇടപെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം.നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിക്ക് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ സാധിക്കില്ല.

രണ്ടു ദിവസം മുൻപാണ് ശബരിമലയുമായി ബന്ധപ്പെട്ട് യോഗം വിളിക്കുന്നതിന് മന്ത്രി വി എൻ വാസവൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്.
ശബരിമലയില്‍ വൻ ഭക്തജന തിരക്കാണ് മണ്ഡലകാലത്തിന്റെ ആരംഭദിവസങ്ങളില്‍ തന്നെ അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് ഈ വിഷയത്തില്‍ മന്ത്രിക്ക് യോഗം വിളിക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ സാധിക്കില്ല.
