ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രവിത്താനം ഡിവിഷനിലും [ കാഞ്ഞിരമറ്റം ( 05 ), പ്രവിത്താനം ( 01 ), അളനാട് ( 14 ), അരീപ്പാറ ( 11 ), പാമ്പൂരാംപാറ ( 12 ), ഇളംതോട്ടം ( 13 ) യുഡിഎഫ് സ്ഥാനാർത്ഥിയായി.

കേരള കോൺഗ്രസ് പ്രതിനിധി റിൻ്റു തോമസ് വരിക്കമാക്കൽ ‘ഓട്ടോറിക്ഷ’ ചിഹ്നത്തിൽ മത്സരിക്കും.
പാർട്ടി ഓഫീസിൽ ഇന്ന് ചേർന്ന യോഗത്തിലാണ് ഐക്യകണ്ഠേന തീരുമാനം എടുത്തത്. ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് റിജോ ഒരപ്പൂഴിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം. പി. സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. തദ്ദവസരത്തിൽ പാർട്ടി ജനറൽ സെക്രട്ടറി മൈക്കിൾ പുല്ലുമാക്കൽ, വി. ജെ. ജോർജ്ജ് വലിയപറമ്പിൽ,
കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ സി. വടക്കൻ, ഓഫീസ് ചാർജുള്ള ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, റ്റി സി തോമസ് തേക്കുംകാട്ടിൽ, ജോയി തോമസ് കളപ്പുരക്കൽ, റിജു ജോസഫ് അരീക്കൽ, തോമാച്ചൻ മണക്കാട്ട്, ജെറി ജോസ് വരിക്കമാക്കൽ, റോബിൻ ഔസേപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
