Kottayam

ടീച്ചിംങ് എയ്ഡിലെ മികവിന് കലോത്സവ വേദിയിൽ ഗുരുഭൂദർക്ക് ആദരവ്


പാലാ / രാമപുരം : പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് യുപി വിഭാഗം മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ് കെ വി, ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡ് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മനു കെ ജോസ് എന്നീ അധ്യാപകർക്ക് രാമപുരം ഉപജില്ലാ കലോത്സവ ഉദ്ഘാടന വേദിയിൽവച്ച് ആദരവ് അർപ്പിച്ചു.

രാമപുരം ഉപജില്ലയിൽപെട്ട വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകരാണ് ഇരുവരും. കഴിഞ്ഞ മൂന്നു വർഷങ്ങളിലും തുടർച്ചയായി സംസ്ഥാനതലത്തിൽ സമ്മാനാർഹനായിരുന്ന ജോസഫ് കെ വി നാലാം തവണയും വിജയം കരസ്ഥമാക്കി. 2016 മുതൽ തുടർച്ചയായി പത്താം തവണയാണ് മനു കെ ജോസ് ശാസ്ത്രോത്സവത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുന്നത്.

രാമപുരം ഉപജില്ലയെയും കോട്ടയം ജില്ലയെയും പ്രതിനിധീകരിച്ച് തുടർച്ചയായി സംസ്ഥാനതലത്തിൽ അംഗീകാരം നേടുന്ന മനു കെ ജോസ്, ജോസഫ് കെ വി എന്നീ അധ്യാപകരെ വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട്, സ്കൂൾ മാനേജർ രാജേഷ് മറ്റപ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിൽ രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക് പൊന്നാട അണിയിച്ച് ആദരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top