Kerala

പാലാ നഗരസഭയിലെ കൊച്ചിടപ്പാടി വാർഡ് കടന്ന് പോയ 5 വർഷങ്ങൾ :സിജി ടോണി മീഡിയാ അക്കാഡമിയുമായി പങ്ക് വയ്ക്കുന്നു

 

പുതുതായി നവീകരിച്ച റോഡുകൾ –
ചെക്ക്ഡാം റോഡ് നാല് വ്യക്തികളിൽ നിന്നും സൗജന്യമായി സ്ഥലം വാങ്ങി ഇരട്ടിവീതി കൂട്ടി വശങ്ങൾ കെട്ടി നൽകി നവീകരിച്ച് കോൺക്രീറ്റ് & ടാറിംഗ് ചെയ്ത് പോസ്റ്റുകൾ മാറ്റിയിട്ട് മനോഹരമാക്കി.
തോട്ടത്തിൽ Jn – ആറ്റുകടവ് ലിങ്ക് റോഡ്, വിക്രം റോഡ്’,സേവ്യർ ലൂക്ക റോഡ്, മൂന്നാനി – കവീക്കുന്ന് ലിങ്ക് റോഡ്,മീനാറ റോഡ് എന്നീ റോഡുകൾ നഗരസഭാ പദ്ധതിയിൽ പെടുത്തി ടാറിംഗ് പൂർത്തിയാക്കി. മൂന്നാനി – കൊച്ചിടപ്പാടി ലിങ്ക് ലെയ്ൻ റീ കോൺക്രീറ്റ് ചെയ്തു.

നടപ്പാക്കിയ ഇതര പ്രൊജക്ടുകൾ –
മാണി സി കാപ്പൻ MLA യുടെ ഫണ്ട് വിനിയോഗിച്ച് ( 35 ലക്ഷം രൂപ ) കൊച്ചിടപ്പാടി – കവീക്കുന്ന് റോഡ് ടാറിംഗ് + വശങ്ങളിൽ കോൺക്രീറ്റ് + 150 മീറ്റർ നീളത്തിൽ മനോഹരമായ U Drain നിർമ്മാണം എന്നിവ പൂർത്തിയാക്കി. കൂടാതെ U Drain നിർമ്മിച്ച ഭാഗത്തെ റോഡിൻ്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തത് വഴി റോഡിന് ഇരട്ടിയോളം വീതി ലഭ്യമാവുകയും മനോഹരമാവുകയും ചെയ്തു.
നഗരസഭാ ഫണ്ട് ഉപയോഗിച്ച് ( 90,000 രൂപ ) മുകാലയിൽ ഇടവഴിക്ക് ഹാൻഡ് റെയിൽ നിർമ്മിച്ചു. എല്ലാ വർഷവും നഗരസഭയിൽ നിന്നും ലഭിച്ച മുഴുവൻ ഫണ്ടും വിനിയോഗിക്കാൻ സാധിച്ചു.
മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് കാലിത്തൊഴുത്ത് ആട്ടിൻ കൂട് എന്നിവ അർഹതപ്പെട്ടവർക്ക് കൃത്യമായി എത്തിച്ച് നൽകി. നഗരസഭ പദ്ധതിയിൽ പെടുത്തി വാർഡിൽ ആട്ടിൻ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.വാർഡിലെ 4 വ്യക്തികൾക്ക് 25,000 രൂപ ചിലവ് വരുന്ന കോഴിക്കൂട് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നിർമ്മിച്ച് നൽകി.

ജോസ് K മാണി MP യുടെ ഫണ്ട് ( 5 ലക്ഷം ) ഉപയോഗിച്ച് പൈകട ഉറുമ്പേൽ റോഡ് പുതുതായി കോൺക്രീറ്റിംഗ് ചെയ്തതും നന്ദിയോടെ ഓർക്കുന്നു. ടി റോഡിൻ്റെ തുടർ നിർമ്മാണത്തിനായി ശ്രീ.മാണി സി കാപ്പൻ MLA 6 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

മെയിൻ്റനൻസ് സഹായം നൽകിയ വീടുകൾ
5 ലക്ഷത്തോളം രൂപ വിവിധ കുടുംബൾക്കായി അനുവദിച്ച് നൽകി.

ലൈഫ് വീടുകൾ
നമ്മുടെ വാർഡിലെ 9 വ്യക്തികൾക്ക് നൽകാൻ സാധിച്ചു.
ക്ഷേമ പെൻഷൻ/SC ക്ഷേമം /മറ്റ് പദ്ധതി ആനുകൂല്യങ്ങൾ
35 ൽ പരം വ്യക്തികൾക്ക് പുതുതായി ക്ഷേമ പെൻഷൻ വാങ്ങി നൽകി, സജീവമായ തൊഴിലുറപ്പ് പദ്ധതി, ഏറ്റവും മികച്ച കുടുംബ ശ്രീ അവാർഡിന് അർഹമായ പ്രവർത്തനം നയിക്കുന്ന 7 ഗ്രൂപ്പുകൾ അടങ്ങുന്ന കുടുംബശ്രീ യൂണിറ്റ്, കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തിക്കുന്ന ബാലസഭ, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന.

മുട്ടക്കോഴി വിതരണം ഉൾപ്പെടെ എല്ലാ നഗരസഭാ പദ്ധതികൾക്കും എല്ലാ വർഷവും ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ കൊച്ചിടപ്പാടിയിൽ നിന്നുമാണ്. 25 ൽ പരം ആളുകൾക്ക് ഡിസെബിലിറ്റി പെൻഷൻ നൽകി വരുന്നു. വാർഡിലെ SC / ST വിഭാഗത്തിൽ പെട്ട എല്ലാവർക്കും നഗരസഭാ പദ്ധതിയിൽ പെടുത്തി പഠനോപകരണങ്ങൾ, ലാപ് ടോപ്പ്, സാമ്പത്തിക സഹായം, ഭവന നിർമ്മാണ ധനസഹായം എന്നിവ എത്തിച്ച് നൽകി.

ഇതര പ്രവർത്തനങ്ങൾ
നിരന്തര പരിശ്രമ ഫലമായി കൊച്ചിടപ്പാടിയിൽ 100 Kv യുടെ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിപ്പിക്കാൻ സാധിച്ചു. വാർഡിൻ്റെ നടക്കു കൂടി കടന്ന് പോയ 11 Kv ഡെഡ് ലൈൻ നിരന്തര പരിശ്രമത്തിൻ്റെ ഫലമായി അഴിച്ച് മാറ്റിച്ചു. ഇത് വളരെയധികം ആളുകൾക്ക് ആശ്വാസമായി മാറി. പൈകട ഉറുമ്പേൽ , ചെക്ക്ഡാം റോഡുകളിൽ പുതിയ പോസ്റ്റ് ഇട്ട് വഴിവിളക്ക് സ്ഥാപിച്ചു. 25 വർഷമായി ടാറിംഗ് മുടങ്ങിക്കിടന്ന ആസ്ഥിയിൽ ഇല്ലാതിരുന്ന കൊച്ചിടപ്പാടി പഴയ റോഡ് പേപ്പറുകൾ ശരിയാക്കി PWD യെ ക്കൊണ്ട് ടാർ ചെയ്യിച്ചു. പൊതുജന ശല്യമായി നിന്ന ബദാംമരം PWD അധികൃതരെക്കൊണ്ട് വെട്ടി മാറ്റിച്ചു. PWD യിൽ പരാതി നൽകി നിരന്തരം അപകടം ഉണ്ടാകുന്ന മൂന്നാനി ഭാഗത്ത് മെയിൻ റോഡിൽ മൂന്നിടങ്ങളിലായി സ്ട്രിപ്പുകൾ സ്ഥാപിപ്പിച്ചു.

കോവിഡ് കാലത്ത് വീടുകളിൽ പലചരക്ക് – പച്ചക്കറി കിറ്റ്, പൾസ് ഓക്സിമീറ്റർ എന്നിവ സൗജന്യമായി നേരിട്ട് എത്തിച്ച് നൽകി. സജിവമായ വാർഡിൻ്റെ ഒഫിഷ്യൽ വാട്സ് ആപ് ഗ്രൂപ്പ് ജനങ്ങൾക്ക് വലിയ പ്രയോജന പ്രദമാണ്.

KSRTC അക്ഷയാ കേന്ദ്രവുമായി ബന്ധപ്പെട്ട് എല്ലാവർഷവും മുടങ്ങാതെ വാർഡിലെ ജനങ്ങൾക്കായി പൈകട ആതുരാലയത്തിൽ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. മറ്റ് ഒരു വാർഡിലും ഇപ്രകാരം ഒരു ക്യാമ്പ് സംഘടിപ്പിച്ചിട്ടില്ല.

അതിദരിദ്രർ എന്ന വിഭാഗത്തിൽ ഒരു വ്യക്തിയെ ഉൾപ്പെടുത്തി എല്ലാ മാസവും നഗരസഭയിൽ നിന്നുമുള്ള കിറ്റ് വാങ്ങി നൽകുന്നു.

കൊച്ചിടപ്പാടിയിൽ ഐ എം എ ജംഗ്ഷനിൽ ജനങ്ങളുടെ സഹകരണത്തോടെ സാമ്പത്തികം കണ്ടെത്തി പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. ഐ എം എ ജംഗ്ഷൻ ഭാഗത്തെ ആഴമുള്ള കലുങ്കിന് സ്വകാര്യ വ്യക്തിയുടെ സഹകരണത്തോടെ പണം കണ്ടെത്തി സംരക്ഷണ കവചം നിർമ്മിച്ച് അപകട സ്ഥിതി ഒഴിവാക്കി.

കഴിഞ്ഞ അഞ്ചുവർഷക്കാലവും കൗൺസിലർ എന്ന നിലയിൽ എനിക്ക് പിന്തുണ നൽകിയ എല്ലാവരോടുമുള്ള നന്ദി ഒരിക്കൽ കൂടി അറിയിക്കട്ടെ.വനിത എന്നത് ഒരിക്കലും ഒരു പരിമിതിയല്ല,മറിച്ച് കരുത്താണ്.

കഴിഞ്ഞ 5 വർഷക്കാലവും വിട്ട് വീഴ്ച്ചയില്ലാതെ കരുത്തോടെ നഗരസഭയിലെ വിവിധങ്ങളായ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാനും വാർഡിനായി ശബ്ദം ഉയർത്താനും സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.

ബഹു. എം പി മാർ ഫ്രാൻസിസ് ജോർജ്, ജോസ് K മാണി, പ്രിയ ബഹു. MLA ശ്രീ. മാണി സി കാപ്പൻ,വാർഡിലെ UDF നേതാക്കൾ, ഇടത് മുന്നണിയുടെ നേതാക്കൾ,പൊതു ജനങ്ങൾ, മുൻ കൗൺസിലർമാർ, തൊഴിലുറപ്പ് പ്രവർത്തകർ, അംഗൻവാടി ടീച്ചർ – ഹെൽപ്പർ, ആശ വർക്കർ, കവീക്കുന്ന് ജലവിതരണ സമിതി ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ,പൈകട ആതുരാലയത്തിലെ ബഹു.മദർ – സന്യസ്തർ – അമ്മമാർ – കുട്ടികൾ, വയോമിത്രം അംഗങ്ങൾ, ബാലസഭ അംഗങ്ങൾ, എൻ്റെ അയൽവാസികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, പാലിയേറ്റീവ് പരിചരണ വിഭാഗം അംഗങ്ങൾ,സാക്ഷരതാ പ്രേരക്ക്മാർ, സുഹൃത്തുക്കൾ, പ്രിയപ്പെട്ട എല്ലാ വോട്ടർമാരെയും, എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

കൂടാതെ മാധ്യമ സുഹൃത്തുക്കൾ, പാലാ നഗരസഭാ സെക്രട്ടറി, സുപ്രണ്ട്, H S, ഹെൽത്ത് – എഞ്ചിനിയറിംഗ് – റവന്യൂ – ജനറൽ വിഭാഗം ഉദ്യോഗസ്ഥർ/ജീവനക്കാർ, കണ്ടിജൻ്റ് ജീവനക്കാർ ഏവരെയും നന്ദിയോടെ ഓർക്കുന്നു. ഇതിനെല്ലാം ഉപരിയായി പരമശക്തനായ ദൈവത്തോട് എൻ്റെ നന്ദിയും കടപ്പാടും ഇത്തരുണത്തിൽ അറിയിക്കുന്നു.

കഴിഞ്ഞ 5 വർഷത്തിനിടയിൽ നമ്മുടെ വാർഡിൽ നിന്നും മരണം മൂലം വേർപിരിഞ്ഞ ഏവരെയും ഹൃദയത്തിൽ ഓർക്കുന്നു.

ഓപ്പറേഷന് ശേഷം വിശ്രമിക്കുന്ന ഞാൻ രണ്ടാഴ്ച്ചക്കാലത്തിനുശേഷം ഭവനത്തിലേക്ക് മടങ്ങിയെത്താം എന്നാണ് വിചാരിക്കുന്നത്.ഏവർക്കും ഒരിക്കൽക്കൂടി എല്ലാ നന്മകളും നേർന്നുകൊണ്ട്.

സിജി ടോണി
വാർഡ് കൗൺസിലർ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top